എഡിറ്റര്‍
എഡിറ്റര്‍
റാഫേല്‍ യുദ്ധ വിമാനക്കരാര്‍;കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാനാവാതെ ബി.ജെ.പി
എഡിറ്റര്‍
Wednesday 15th November 2017 2:09pm

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിനായി ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള മോദി സര്‍ക്കാറിന്റെ തീരുമാനത്തെ വിമര്‍ശിച്ച കോണ്‍ഗ്രസിന്റെ വാദങ്ങളെ പ്രതിരോധിക്കാനാവാതെ ബി.ജെ.പിയും റിലയന്‍സ് ലിമിറ്റഡും.

രാജ്യത്തെ വിറ്റുമുടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകളുമായി ഒത്തുകളിച്ച് പൊതു ഖജനാവിന് നഷ്ടം വരുത്തിവെക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നന്നു പ്രതികരിച്ച ബി.ജെ.പി 2010ല്‍ ഇന്ത്യയിലെ വി.വി.ഐപികള്‍ക്ക് വേണ്ടി 3600 കോടി രൂപയുടെ ഹെലികോപ്ടര്‍ ഇറക്കുമതി ചെയ്ത അഗസ്റ്റ് വെസ്റ്റാലന്റ് അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണെന്നായിരുന്നു പ്രതികരിച്ചത്.


Dont Miss രാമക്ഷേത്രം ഇന്ത്യയ്ക്ക് അനിവാര്യം; ശ്രീരാമനില്ലാതെ ഇന്ത്യ പൂര്‍ത്തിയാവില്ലെന്ന് യോഗി ആദിത്യനാഥ്


അഗസ്റ്റവെസ്റ്റ ലാന്റ്് ഇടപാടില്‍ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന ഭയത്തില്‍ റാഫേല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് മനപ്പൂര്‍വ്വം വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയാണെന്നായിരുന്നു ബിജെപി മുതിര്‍ന്ന നേതാവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞത്.

എല്ലാ അംഗങ്ങളും കൂടിച്ചര്‍ന്ന് തീരുമാനെമെടുക്കുന്നതാണ് മോദി ഗവണ്‍മെന്റിന്റെ രീതിയെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ പോലെ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു ഭരണ സംവിധാനമല്ല തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡും കോണ്‍ഗ്രസിന്റെ ആരോപണണങ്ങള്‍ക്കെതിരെ രംഗത്തു വരികയുണ്ടായി. ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നായിരുന്നു കമ്പനിയുടെയും പ്രതികരണം. തങ്ങളുടെ കീഴിലുള്ള റിലയന്‍സ് എയറോ സ്ട്രക്ചര്‍ എന്ന കമ്പനി, ഡസോള്‍ട്ട് ഏവിയഷനുമായി ചേര്‍ന്ന് ഒരു ജോയിന്റ് വെന്റര്‍ ആയി തുടങ്ങിയതാണ് ഡസോള്‍ട്ട് റിലയന്‍സ് ആരോ സ്പെയ്സ് എന്ന കമ്പനി. കേന്ദ്ര ഗവണ്‍മെന്റിന്റേയോ സിസിഎസിന്റെയോ യാതോരു അനുവാദവും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഈ ജോയിന്റ് കമ്പനിക്ക് ആവശ്യമില്ലെന്നും ഈ സംരഭത്തില്‍ കേന്ദ്ര സര്‍ക്കാറിന് യാതൊരു ബന്ധമില്ലെന്നും റിലയന്‍സ് പറഞ്ഞഉ

അതേസമയം 36 വിമാനങ്ങളില്‍ പതിനെട്ടെണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്ന മന്‍മോഹന്‍ സിങ് മന്ത്രിസഭ ഒപ്പുവെച്ച കരാറില്‍ നിന്നും വ്യത്യസ്തമായി ഫ്രാന്‍സില്‍ നിന്നു 36 ജെറ്റ് വിമാനങ്ങളും വാങ്ങുന്ന തരത്തില്‍ കരാര്‍ പുതുക്കിയതിന്റെ ആവശ്യകത എന്ത്?, ഈ കമ്പനി എത്ര വര്‍ഷം വരെ തുടര്‍ന്നു പോകും തുടങ്ങിയ പ്രധാപ്പെട്ട വിഷയങ്ങള്‍ക്കൊന്നും തന്നെ ബി.ജെ.പി മറുപടി നല്‍കിയിട്ടില്ല.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ യുദ്ധവിമാന കരാറാണ് റാഫേല്‍. 63,000 കോടി രൂപയുടെ ഇടപാടിനാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2012ലാണ് 126 റാഫേലുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

10.2 ബില്യന്‍ ഡോളറായിരുന്നു അന്ന് കണക്കാക്കിയ തുക. 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നിര്‍മിച്ചു കൊണ്ടുവരാനും ബാക്കിയുള്ളവ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു പദ്ധതി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഫ്രഞ്ച് സന്ദര്‍ശനത്തിനിടെ 36 വിമാനങ്ങള്‍ വാങ്ങാന്‍ തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

Advertisement