ജെ.പി നദ്ദയ്ക്ക് കൊവിഡ്
COVID-19
ജെ.പി നദ്ദയ്ക്ക് കൊവിഡ്
ന്യൂസ് ഡെസ്‌ക്
Sunday, 13th December 2020, 6:00 pm

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നദ്ദ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വീട്ടില്‍ ഐസോലേഷനിലാണെന്നും ആരോഗ്യപരമായ പ്രശ്‌നങ്ങളില്ലെന്നും നദ്ദ അറിയിച്ചു.


കൊവിഡ് പ്രാരംഭലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്ന് നദ്ദ അറിയിച്ചു.

കഴിഞ്ഞ ദിവസം നദ്ദ ബംഗാളിലെത്തിയിരുന്നു. ബംഗാളില്‍വെച്ച് നദ്ദയുടെ കാര്‍ ആക്രമിക്കപ്പെട്ടത് വലിയ വിവാദമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP President JP Nadda Tests Positive for Covid-19, Says in Good Health Following Home Isolation