ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിന്; ഞങ്ങള്‍ പണ്ടേ ബി.ജെ.പിക്കാരെന്ന് ശശി തരൂരിന്റെ ബന്ധുക്കള്‍ – വീഡിയോ
ന്യൂസ് ഡെസ്‌ക്
Friday 15th March 2019 5:10pm

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന അംഗത്വ വിതരണ ചടങ്ങിനെതിരെ ശശി തരൂരിന്റെ ബന്ധുക്കള്‍. ഞങ്ങള്‍ പണ്ടേ
ബി.ജെ.പി അനുഭാവികളാണെന്നും ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും ശശി തരൂറിന്റെ ചെറിയമ്മ ശോഭന ശശി കുമാര്‍ പറഞ്ഞു.

ശശി തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരുള്‍പ്പടെ 10 പേര്‍ക്കാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അംഗത്വം നല്‍കിയത്. എന്നാല്‍ എന്തിനാണ് ഇങ്ങനെയൊരു ചടങ്ങെന്ന് അറിയില്ലെന്നും അതേപറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ശോഭനാ ശശി കുമാര്‍ പറഞ്ഞു. കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്റെ ബന്ധുക്കള്‍ പറയുന്നു.

Read Also : ഇത് വാദിച്ചാല്‍ നിങ്ങള്‍ വിലക്ക് നേരിടേണ്ടി വരും; മുസ്‌ലിംങ്ങളെ പാകിസ്ഥാനിലേക്കയക്കണമെന്ന ഹരജിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

അംഗത്വം വാങ്ങിയ കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ പെട്ടന്ന് തന്നെ വേദി വിടുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങ് നടന്നത്.

തരുരിന്റെ ഉറ്റ ബന്ധുക്കളായ പത്ത് പേര്‍ ബി.ജെ.പിയില്‍ ചേരുന്നു എന്നായിരുന്നു ബി.ജെ.പിയുടെ അവകാശ വാദം. വിവരം എല്ലാ മാധ്യമങ്ങളെയും നേരത്തെ തന്നെ വിളിച്ചറിയിച്ചിരുന്നു.

Advertisement