എഡിറ്റര്‍
എഡിറ്റര്‍
‘ഫോട്ടോഷോപ്പ് ദുരന്തം തുടര്‍ക്കഥ’; ദല്‍ഹി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ ‘ഫോട്ടോഷോപ്പ് വികസനം’ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Friday 7th April 2017 2:00pm


ന്യൂദല്‍ഹി: ദല്‍ഹി തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പിയുടെ വ്യാജപ്രചരണം. ദല്‍ഹി മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റില്‍ കാനഡയിലെ നഗരത്തിന്റെ ചിത്രം കൊടുത്താണ് ബി.ജെ.പി തങ്ങളുടെ ‘വികസനങ്ങള്‍’ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.


Also read ബിജെപിയുടെ 10 മോദി നുണ പ്രചരണ ചിത്രങ്ങള്‍


ബി.ജെ.പി ദല്‍ഹി ഘടകത്തിന്റെ ഔദ്യോദിക ട്വിറ്റര്‍ പേജിലൂം മുനിസിപ്പാലിറ്റി വൈബ്‌സൈറ്റിലൂടെയുമാണ് നഗരത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചെന്നവകാശപ്പെട്ട് കാനഡിയിലെ റിച്ച്മൗണ്ട് സിറ്റിയുടെ ചിത്രം നല്‍കിയത്.

‘2ലക്ഷം സോഡിയം തെരുവ് വിളക്കുകള്‍ക്ക് പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിച്ചെന്നായിരുന്നു ചിത്രത്തോടൊപ്പം ബി.ജെ.പി പ്രചരിപ്പിച്ചത്. ട്വിറ്റര്‍ അക്കൗണ്ടിലും കാനഡയിലെ നഗരത്തിന്റെ ചിത്രത്തോടൊപ്പം സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വിളക്കുകള്‍ മാറ്റിവെച്ചെന്നും 7 വര്‍ഷത്തേക്ക് 4.25 കോടി രൂപയോളം സേവ് ചെയ്യാന്‍ കഴിഞ്ഞെന്നും ചേര്‍ത്തിരുന്നു.

ട്വിറ്റര്‍ അക്കൗണ്ടില്‍ പലരും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതിനോട് പ്രതികരിക്കാനോ മറുപടി പറയാനോ നേതൃത്വം ഇത് വരെ തയ്യാറായിട്ടില്ല. ഇതിനു മുമ്പും നിരവധി തവണ ഫോട്ടോഷോപ്പുമായി രംഗത്തെത്തിയിട്ടുള്ള ബി.ജെ.പി പലതവണയും പിടിക്കപ്പെട്ടിട്ടുമുണ്ട്.

You must read this വാരണാസിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വന്‍ ജനക്കൂട്ടത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന ചിത്രങ്ങള്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ചപ്പോള്‍ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും ഉള്ളത് ഒരേ ആള്‍ക്കാരാണെന്നും കൃത്യമമായി നിര്‍മ്മിച്ച ചിത്രമാണിതെന്നും വ്യക്തമായിരുന്നു.

 

 

2015ലെ ചെന്നൈ വെള്ളപ്പൊക്ക സമയത്ത് വിമാനത്തില്‍ യാത്ര ചെയ്യുന്ന മോദിയുടെ ചിത്രങ്ങള്‍ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നെന്ന തരത്തില്‍ പ്രചരിപ്പിച്ച ഫോട്ടോയും സോഷ്യല്‍ മീഡിയ വ്യാജമാണെന്ന് തെളിയിച്ചിരുന്നു.

 

 


Dont miss ധോണിയെ വീണ്ടും അപമാനിച്ച് പൂനെ ടീമുടമ; ‘ധോണിയൊക്കെ എന്ത് ? സ്മിത്ത് തന്നെയാണ് രാജാവ്’ 


രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുമ്പ് ചായക്കടക്കാരാനയിരുന്നെന്ന് തെളിയിക്കുന്നതിനായി മോദിയുടെ പേരില്‍ ചായക്കട അടിച്ചു വാരുന്ന തൊഴിലാളിയുടെ ഫോട്ടോ പ്രചരിപ്പിച്ചതും ഫോട്ടോഷോപ്പിന്റെ സൃഷ്ടിയാണെന്ന് തെളിഞ്ഞതാണ്.

 

 

ഫോട്ടോഷോപ്പിന്റെ സഹായത്തോടെ കൃത്രിമ ചിത്രങ്ങള്‍ തങ്ങളുടെ പ്രചരണത്തിനായ് ഉപയോഗിക്കുന്ന സംഘപരിവാരത്തിന്റെ തട്ടിപ്പുകളില്‍ ഏറ്റവുമൊടുവിലായി പിടിക്കപ്പെട്ട സംഭവമാണ് തെരുവ് വിളക്കുകളുടെ ചിത്രങ്ങള്‍.

Advertisement