എഡിറ്റര്‍
എഡിറ്റര്‍
സണ്ണി ലിയോണിന്റെ ആള്‍ക്കൂട്ടത്തെ അമിത്ഷായെ കാണാനെത്തിയവരാക്കി ബി.ജെ.പിയുടെ ഫോട്ടോഷോപ്പ്; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ
എഡിറ്റര്‍
Thursday 5th October 2017 12:37pm

തിരുവനന്തപുരം: വീണ്ടും ബി.ജെ.പിയുടെ ഫോട്ടോഷോപ്പ് ദുരന്തം. ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോഴുണ്ടായ ആള്‍ക്കൂട്ടത്തെ കേരളത്തിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാനെത്തിയ ജനക്കൂട്ടമാക്കിയാണ് ബി.ജെ.പിയുടെ പുതിയ ഫോട്ടോഷോപ്പ്.

ബി.ജെ.പിയോട് ആഭിമുഖ്യമുള്ള ഔട്ട്‌സ്‌പോക്കന്‍ ഫെയ്‌സ്ബുക് ട്രോള്‍ പേജിലാണ് സണ്ണിയെ കാണാനെത്തിയ ജനക്കൂട്ടത്തെ അമിത്ഷാ ആരാധാകരാക്കി ചിത്രീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ ജനരക്ഷാ യാത്രയ്‌ക്കെത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാനെത്തിയ ജനക്കൂട്ടമെന്നു പറഞ്ഞാണ് ചിത്രം പ്രചരിപ്പിച്ചു തുടങ്ങിയത്.


Dont Miss ജനരക്ഷാ യാത്രയില്‍ ജനപങ്കാളിത്തമില്ല: പിണറായിയിലെത്താന്‍ അമിത് ഷായ്ക്ക് മടി


ബി.ജെ.പിയുടെ ഈ തള്ള് മനസിലാക്കിയ ട്രോളന്‍മാര്‍ യഥാര്‍ഥ ചിത്രത്തോടൊപ്പം അമിത് ഷായുള്ള വ്യാജ ചിത്രവും പങ്കുവെച്ച് രംഗത്തെത്തുകയായിരുന്നു. ബി.ജെ.പിയെ കളിയാക്കിക്കൊണ്ടുള്ള കമന്റുകളും ചിത്രങ്ങളും വന്നുതുടങ്ങിയതോടെ ചിത്രം പേജില്‍നിന്നു പിന്‍വലിച്ചു.

എന്നാല്‍ അപ്പോഴേക്കും സമൂഹമാധ്യമങ്ങളില്‍ സ്‌ക്രീന്‍ഷോട്ട് സഹിതം വിവാദചിത്രം വൈറലായിരുന്നു. നേരത്തെ തന്നെ അമിത് ഷായുടെ ജനരക്ഷാ യാത്രയെ പരിഹസിച്ചുകൊണ്ട് സണ്ണി ലിയോണിന്റെ ഫോട്ടോകള്‍ ചിലര്‍ ഷെയര്‍ ചെയ്തിരുന്നു. അമിത് ഷായുടെ ജനരക്ഷാ യാത്രയ്ക്ക് ആളുകള്‍ കുറവായതിന് പിന്നാലെയായിരുന്നു യാത്രയെ പരിഹസിച്ചുകൊണ്ട് സണ്ണിലിയോണിനെ കാണാനെത്തിയവരുടെ ചിത്രങ്ങള്‍ ചിലര്‍ ഷെയര്‍ ചെയ്തത്.

Advertisement