ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗം ഇന്ന്; തെരഞ്ഞെടുപ്പ് തിരിച്ചടി ചര്‍ച്ചയാകും
national news
ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗം ഇന്ന്; തെരഞ്ഞെടുപ്പ് തിരിച്ചടി ചര്‍ച്ചയാകും
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 7:35 am

ന്യൂദല്‍ഹി: അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടത് ചര്‍ച്ചചെയ്യാന്‍ ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗം ഇന്ന്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കാര്യങ്ങളപം ചര്‍ച്ചയാകും.

ദല്‍ഹി രാംലീല മൈതാനിയില്‍ ഇന്ന് ഉച്ചക്ക് തുടങ്ങുന്ന യോഗത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവും. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സമാപന സമ്മേളനത്തിലാണ് സംസാരിക്കുക.

ALSO READ: രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധനാണെന്ന അഭിപ്രായമില്ല; രാഹുലിനെ പിന്തുണച്ച് പ്രകാശ് രാജ്

തെരഞ്ഞെടുപ്പ് പ്രചരണം, തന്ത്രം, മുദ്രാവാക്യങ്ങള്‍ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങളും കൗണ്‍സിലില്‍ ഉണ്ടായേക്കും. മുന്നാക്ക സംവരണം, മുത്തലാഖ് ബില്‍ എന്നീ നിയമ നിര്‍മാണ ശ്രമങ്ങളും പ്രത്യേകം പരാമര്‍ശിക്കപ്പെടും. ഇവയിലൂടെ സാമൂഹ്യ നീതിയും തുല്യതയും ഉറപ്പാക്കാനായെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ഒപ്പം ശബരിമല, അയോധ്യ വിഷയങ്ങളിലെ പാര്‍ടി നീക്കത്തെ കുറിച്ചു ചര്‍ച്ചയുണ്ടായേക്കാം

പാര്‍ട്ടി ജനപ്രതിനിധികള്‍, ജില്ലാ തലം മുതലുള്ള ഭാരവാഹികള്‍,പോഷക ഘടകങ്ങളുടെ ഭാരവാഹികള്‍ തുടങ്ങി ആകെ 12000 പ്രതിനിധികളാണ് രണ്ട് ദിവസത്തെ കൗണ്‍സിലില്‍ പങ്കെടുക്കുക. കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വി.മുരളീധരന്‍ എം.പി എന്നിവര്‍ക്ക് പുറമെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും.

WATCH THIS VIDEO: