എഡിറ്റര്‍
എഡിറ്റര്‍
സ്വീകരണ പരിപാടിക്കിടെ മധ്യപ്രദേശില്‍ എം.എല്‍.എയുടെ പോക്കറ്റടിച്ചു; പണം വേണ്ട രേഖകളെങ്കിലും തിരികെ തരണമെന്ന് എം.എല്‍.എ
എഡിറ്റര്‍
Sunday 10th September 2017 10:24pm

സാഗര്‍സിറ്റി: കേന്ദ്രമന്ത്രി വീരേന്ദ്രകുമാറിന് ഒരുക്കിയ സ്വീകരണ ചടങ്ങുകള്‍ക്കിടെ മധ്യപ്രദേശില്‍ എം.എല്‍.എയുടെ പോക്കറ്റടിച്ചു. സാഗര്‍ സിറ്റി എം.എല്‍.എ ശൈലേന്ദ്ര ജെയിന്റെ പേഴ്‌സും പണവുമാണ് മോഷണം പോയത്.

പേഴ്‌സില്‍ 15,000 രൂപയും വിദാന്‍ സഭ ഐഡി കാര്‍ഡ്, വോട്ടേര്‍സ് ഐഡി കാര്‍ഡ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡെബിറ്റ്കാര്‍ഡ് എന്നിവയും മറ്റുപ്രധാന രേഖകളും ഉണ്ടായിരുന്നതായി എം.എല്‍.എ പറഞ്ഞു.

പുതുതായി കേന്ദ്രമന്ത്രിയായി അധികാരമേറ്റ സാഹചര്യത്തിലാണ് വീരേന്ദ്ര കുമാറിന്. സ്വീകരണ പരിപാടിയൊരുക്കിയിരുന്നത്.

പൈസ തിരിച്ചു തന്നില്ലെങ്കിലും പ്രശ്‌നമല്ല രേഖകള്‍ തിരികെ തരണമെന്നാണ് എം.എല്‍.എയുടെ അഭ്യര്‍ത്ഥന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Read more:  ദിലീപിനെ ന്യായീകരിച്ച് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം; വിയോജനക്കുറിപ്പുമായി സൗത്ത്‌ലൈവിലെ മാധ്യമപ്രവര്‍ത്തകര്‍


 

Advertisement