'അച്ഛന്റെ മാതൃക പിന്തുടര്‍ന്ന് ഡാന്‍സുകാരിയെ സ്വന്തമാക്കണം'; നടി സപ്‌നയെയും സോണിയ ഗാന്ധിയെയും അധിക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ
D' Election 2019
'അച്ഛന്റെ മാതൃക പിന്തുടര്‍ന്ന് ഡാന്‍സുകാരിയെ സ്വന്തമാക്കണം'; നടി സപ്‌നയെയും സോണിയ ഗാന്ധിയെയും അധിക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ
ന്യൂസ് ഡെസ്‌ക്
Sunday, 24th March 2019, 5:53 pm

ലഖ്നൗ: അഭിനയത്രി സപ്‌ന ചൗധരിയെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയേയും അധിക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ. ഉത്തര്‍പ്രദേശ് എം.എല്‍.എയായ സുരേന്ദ്ര സിംഗാണ് അധിക്ഷേപ പ്രസംഗവുമായി രംഗത്തെത്തിയത്.

സോണിയ ഗാന്ധി ഇറ്റലിയിലെ ഡാന്‍സുകാരിയാണെന്നും അത് കൊണ്ടാണ് രാഹുല്‍ ഗാന്ധി സപ്നയെ പാര്‍ട്ടിയില്‍ ചേര്‍ത്തതെന്നുമായിരുന്നു ഇയാളുടെ പരാമര്‍ശം. അച്ഛന്റെ മാതൃക പിന്തുടര്‍ന്ന് സപ്നയെ സ്വന്തമാക്കണമെന്നും തന്റെ കുടുംബത്തിന്റെ പാരമ്പര്യം സംരക്ഷിക്കണമെന്നും ഇയാള്‍ പറഞ്ഞു.

മോദിയെ പോലുള്ള ഒരു നേതാവ് ഉള്ളപ്പോള്‍ ഡാന്‍സുകാരിയായ ഒരു നേതാവിനെ അംഗീകരിക്കില്ലെന്നും അമ്മായി അമ്മയും മരുമകളും ഒരേ മേഖലയില്‍ നിന്നുള്ളവരാകുമ്പോള്‍ നല്ലതാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് സപ്‌ന കോണ്‍ഗ്രസില്‍ ചേര്‍ന്നന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. സുരേന്ദ്ര സിംഗിന്റെ പരാമര്‍ശത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്ന് സപ്‌ന ഇന്ന മാധ്യമങ്ങളോട് പറഞ്ഞു.

Also Read  വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ സമ്മതമറിയിച്ചെന്ന പ്രചരണത്തില്‍ കഴമ്പില്ല; കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം ശരിയായില്ലെന്ന് പി.സി ചാക്കോ

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.

മുസ്ലിമിനും ക്രിസ്ത്യാനിക്കും കൂടി ഉണ്ടായ സങ്കരസന്താനമാണ് രാഹുല്‍ എന്ന പരാമര്‍ശത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.

മുസ്ലിമിന്റേയും ക്രിസ്ത്യാനിയുടെയും മകനായ രാഹുല്‍ ഗാന്ധി എങ്ങനെ ബ്രാഹ്മണനാകുമെന്നായിരുന്നു അനന്ത് കുമാര്‍ ഹെഗ്ഡെ ചോദിച്ചത്. രാഹുല്‍ഗാന്ധി പരദേശിയാണെന്നും ബ്രാഹ്മണനാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ തെളിവ് കൊണ്ടുവരാന്‍ പറ്റുമോയെന്നും ഹെഗ്‌ഡെ ചോദിച്ചിരുന്നു.

Also Read  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് യോഗം നടത്തിയതിന് 16 മുസ്‌ലിം ആക്ടിവിസ്റ്റുകള്‍ക്കെതിരെ കേസ്

തുടര്‍ച്ചയായി വര്‍ഗീയതയും സ്ത്രീവിരുദ്ധതയും പ്രസംഗിക്കുന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ ഇന്ത്യയുടെ തോല്‍വിയാണെന്നും കേന്ദ്രമന്ത്രിയായി തുടരാന്‍ യോഗ്യതയില്ലാത്ത അയാളെ പുറത്താക്കണെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചിരുന്നു. മന്ത്രിയുടെ ഭാഷ നിയന്ത്രിക്കണമെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യുവും ആവശ്യപ്പെട്ടിരുന്നു.
DoolNews Video