എഡിറ്റര്‍
എഡിറ്റര്‍
‘ആര്‍.എസ്.എസിനെതിരെ എഴുതിയില്ലായിരുന്നെങ്കില്‍ അവരിപ്പോഴും ജീവിച്ചിരുന്നേനെ’; ഗൗരി ലങ്കേഷിന്റെ കൊലയ്ക്കു പിന്നിലെ സംഘപരിവാര്‍ ബന്ധം വെളിപ്പെടുത്തി ബി.ജെ.പി എം.എല്‍.എ
എഡിറ്റര്‍
Thursday 7th September 2017 9:53pm

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്ത് വന്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ ശക്തമായി നില കൊണ്ട ഗൗരിയുടെ കൊലയ്ക്ക് പിന്നില്‍ സംഘപരിവാര്‍ തന്നെയാണെന്ന് പല കോണില്‍ നിന്നും ആരോപണമുയര്‍ന്നിരുന്നു.

ആരോപണങ്ങള്‍ക്ക് ശക്തി പകരുന്ന വെളിപ്പെടുത്തലുമായി മുന്‍ മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ ഡി.എന്‍ ജീവന്‍രാജ് രംഗത്തെത്തിയിരിക്കുകയാണ്. ആര്‍.എസ്.എസിനെതിരെ എഴുതിയതുകൊണ്ടുതന്നെയായിരിക്കാം ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്നായിരുന്നു ഡി.എന്‍ ജീവന്‍രാജിന്റെ വെളിപ്പെടുത്തല്‍.


Also Read:  ‘അങ്ങനെല്ലാ ദാ ദിങ്ങനെ’; തീരുമാനം പിഴച്ച അമ്പയറെ അനുകരിച്ച് ബംഗ്ലാ താരത്തിന്റെ മിമിക്രി, വീഡിയോ കാണാം


‘ഗൗരി ലങ്കേഷ് ‘ചഡ്ഡിഗല മരണ ഹോമ’ (ആര്‍.എസ്.എസ് കശാപ്പ്) എന്ന തലക്കെട്ടോടെ ഒരു ലേഖനം എഴുതി. അങ്ങനെയുള്ള എഴുത്തുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ അവര്‍ ഇപ്പോഴും ജീവനോടെയിരുന്നേനെ.’ ബിജെപിയുടെ ചലോ മംഗളുരു റാലി അഭിസംബോധന ചെയ്യവെയായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.

ബി.ജെ.പി എം.എല്‍.എയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ ആര്‍എസ്എസിന്റെ പങ്ക് തെളിയിക്കുന്നതാണ് ജീവന്‍രാജിന്റെ പ്രസ്താവനയെന്ന് സിദ്ധരാമയ്യ പറഞ്ഞു.

Advertisement