ചൈനീസ് ആപ്പുകള്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്‌തോ? എങ്കില്‍ ഇതാ വമ്പന്‍ ഓഫര്‍; പുതിയ പ്രഖ്യാപനവുമായി ബി.ജെ.പി എം.എല്‍.എ
national news
ചൈനീസ് ആപ്പുകള്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്‌തോ? എങ്കില്‍ ഇതാ വമ്പന്‍ ഓഫര്‍; പുതിയ പ്രഖ്യാപനവുമായി ബി.ജെ.പി എം.എല്‍.എ
ന്യൂസ് ഡെസ്‌ക്
Thursday, 2nd July 2020, 4:56 pm

ലക്‌നൗ: കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ഫോണില്‍നിന്നും ചൈനീസ് ആപ്പുകള്‍ നീക്കം ചെയ്തവര്‍ക്ക് ഓഫറുമായി ബി.ജെ.പി എം.എല്‍.എ. ആപ്പ് നീക്കം ചെയ്തവര്‍ക്ക് സൗജന്യമായി മാസ്‌കുകള്‍ നല്‍കുമെന്നാണ് എം.എല്‍.എ അനുപമ ജയ്‌സ്വാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

’59 ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെ ആപ്പുകള്‍ ഡിലീറ്റ് ചെയ്യുന്നവര്‍ക്ക് ഫ്രീയായി മാസ്‌കുകള്‍ നല്‍കുന്ന ക്യാമ്പയിന്‍ ഞാന്‍ തുടങ്ങുകയാണ്’, അനുപമ ജയ്‌സ്വാള്‍ പറഞ്ഞു.

ബി.ജെ.പിയുടെ മഹിളാ മോര്‍ച്ചയുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അനുപമ അറിയിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ അടിസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഇവര്‍. എന്നാല്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഇവരെ മന്ത്രിസ്ഥാനത്തുനിന്നും കഴിഞ്ഞ വര്‍ഷം മാറ്റിയിരുന്നു.

ടിക് ടോക്ക്, യു.സി ബ്രൗസര്‍ തുടങ്ങി ചൈനീസ് നിര്‍മ്മിതമായ 59 ആപ്പുകള്‍ക്ക് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യാ-ചൈന അതിര്‍ത്തിപ്രശ്‌നത്തെത്തുടര്‍ന്നായിരുന്നു ഇത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ