എഡിറ്റര്‍
എഡിറ്റര്‍
‘ഇമ്മാതിരി തള്ള് കേട്ടാല്‍ നമ്മളുറങ്ങും’; യോഗിയുടെ പ്രസംഗത്തിനിടെ കൂട്ടയുറക്കവുമായി ബി.ജെ.പി എം.എല്‍.എമാര്‍; ചിത്രങ്ങള്‍ വൈറലാകുന്നു
എഡിറ്റര്‍
Thursday 30th March 2017 9:30pm

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉത്തര്‍പ്രദേശ് വിധാന്‍സഭയെ അഭിസംബോധന ചെയ്യുന്നതിനിടെ എം.എല്‍.എമാര്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി യോഗി വിധാന്‍സഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു എം.എ.എല്‍മാരുടെ സുഖ നിദ്ര.

BJP MLAs during Uttar Pradesh CM Yogi Adityanath's and Assembly Speaker HN Dixit's first Assembly speech in Lucknow (PIC Indian Express)

Also read എന്തിനാണ് ഇടതുപക്ഷം ഇത്തരം വെള്ളിമൂങ്ങകളെ താങ്ങുന്നത് ; ഇവരില്ലെങ്കില്‍ ഭരണം മറിഞ്ഞുവീഴുമോ: ശശീന്ദ്രനും എന്‍.സി.പിക്കുമെതിരെ ആഞ്ഞടിച്ച് ജോയ് മാത്യു

അധികാരത്തിലെത്തിയയുടന്‍ ശക്തമായ നിലപാടുകളുമായി യോഗി സംസ്ഥാന ഭരണം ആരംഭിച്ചിരിക്കുന്നു എന്ന വാദങ്ങള്‍ക്കിടെയാണ് സ്വന്തം എം.എല്‍.എമാര്‍ സഭയ്ക്കുള്ളില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന ചിത്രങ്ങള്‍ പുറത്തെത്തിയത്. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

BJP MLAs during Uttar Pradesh CM Yogi Adityanath's and Assembly Speaker HN Dixit's first Assembly speech in Lucknow (PIC Indian Express)

സംസ്ഥാനത്ത് പൊതു ജനക്ഷേമത്തിനായി ഭരണ പ്രതിപക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങണമെന്നും. ചുവന്ന ബീക്കണ്‍ ലൈറ്റുള്ള വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി സാമാജികര്‍ ഉപയോഗിക്കരുതെന്നും ഉള്‍പ്പെടെ സഭയിലുള്ളവര്‍ക്ക മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്ന ഈ സമയം എന്നും ശ്രദ്ധേയമാണ്.

BJP MLAs during Uttar Pradesh CM Yogi Adityanath's and Assembly Speaker HN Dixit's first Assembly speech in Lucknow (PIC Indian Express)

Dont miss പാര്‍വതീ.. അവാര്‍ഡ് വാങ്ങാന്‍ റെഡിയായിക്കോ..;മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നതോര്‍ത്ത് അഭിമാനം: ജയസൂര്യ 

BJP MLAs during Uttar Pradesh CM Yogi Adityanath's and Assembly Speaker HN Dixit's first Assembly speech in Lucknow (PIC Indian Express)

ചിത്രങ്ങള്‍ കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്‌

Advertisement