ഗുജറാത്തില്‍ എം.എല്‍.എ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയില്‍ നിന്ന് രാജി പ്രവാഹം; മറ്റ് എം.എല്‍.എമാരുടെ കാര്യത്തില്‍ വ്യക്തതയില്ല
national news
ഗുജറാത്തില്‍ എം.എല്‍.എ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയില്‍ നിന്ന് രാജി പ്രവാഹം; മറ്റ് എം.എല്‍.എമാരുടെ കാര്യത്തില്‍ വ്യക്തതയില്ല
ന്യൂസ് ഡെസ്‌ക്
Thursday, 23rd January 2020, 11:02 pm

അഹമ്മദാബാദ്: ഗുജറാത്തിലെ സാവ്‌ളി മണ്ഡലം എം.എല്‍.എ കേതന്‍ ഇനാംദാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ നിന്ന് നിരവധി നേതാക്കള്‍ രാജിവെച്ചു. ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ച് സാവ്‌ളി നഗരസഭയിലെയും താലൂക്ക് പഞ്ചായത്തിലേയും ബി.ജെ.പി നേതാക്കളാണ് രാജിവെച്ചത്.

സാവ്‌ളി മുനിസിപ്പല്‍ അദ്ധ്യക്ഷന്‍ കെ.എച്ച് സേഥ്, ഉപാദ്ധ്യക്ഷന്‍ ഖ്യാതി പട്ടേല്‍ എന്നിവരടക്കം 23 അംഗങ്ങളും താലൂക്ക് പഞ്ചായത്തിലെ 17 അംഗങ്ങളുമാണ് രാജിവെച്ചത്. മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും തന്റെ മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെന്ന് പറഞ്ഞാണ് ഇനാംദാറിന്റെ രാജി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018ല്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ കേതന്‍ ഇനാംദാറും മറ്റ് ചില ബി.ജെ.പി എം.എല്‍.എമാരും രംഗത്തെത്തിയിരുന്നു. വഗോദിയ എം.എല്‍.എ മധു ശ്രീവാസ്തവ, മന്‍ജല്‍പൂര്‍ എം.എല്‍.എ യോഗേഷ് പട്ടേല്‍ എന്നിവര്‍ സര്‍ക്കാരിനെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു.

സംസ്ഥാന മന്ത്രിമാര്‍ തങ്ങളുടെ മണ്ഡലത്തെ അവഗണിക്കുന്നു. പുച്ഛത്തോടെയാണ് ജനസേവകരെ കാണുന്നതെന്നായിരുന്നു അന്ന് എം.എല്‍.എമാര്‍ ഉന്നയിച്ച ആരോപണം.

ഇനാംദാര്‍ രാജിവച്ചെങ്കിലും അന്ന് പ്രതിഷേധിച്ച എം.എല്‍.എമാര്‍ രാജിവെക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വിവരങ്ങളൊന്നുമില്ല.