എഡിറ്റര്‍
എഡിറ്റര്‍
‘ഗുജറാത്തിലെ ചൂട് ദല്‍ഹിയിലും’; തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കണമെന്ന് ബി.ജെ.പി
എഡിറ്റര്‍
Tuesday 8th August 2017 10:41pm

ന്യൂദല്‍ഹി: ഗുജറാത്ത് രാജ്യസഭാ സീറ്റുകളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായാല്‍ ആര്‍ക്കും തെരഞ്ഞെടുപ്പില്‍ ഇടപെടാനാകില്ലെന്ന് സംഘം തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തമാക്കി. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചെന്ന കോണ്‍ഗ്രസിന്റെ പരാതി, പരാജയ ഭീതിമൂലമാണെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അവര്‍ വ്യക്തമാക്കി.

എം.എല്‍.എമാര്‍ കൂറുമാറിയതോടെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ സാധ്യതകള്‍ മങ്ങിയിരുന്നു. 7 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്തത്.

ഇതിനിടയിലാണ് ബാലറ്റ് പേപ്പര്‍ ബി.ജെ.പി പ്രതിവനിധിയെ ഉയര്‍ത്തികാട്ടിയ വിമത എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ കാണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന് താന്‍ വോട്ട് ചെയ്തിട്ടില്ലെന്ന് വിമത നേതാവ് ശങ്കര്‍ സിംഗ് വഗേല വ്യക്തമാക്കി. തോല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് എന്തിന് വോട്ട് ചെയ്യണമെന്നായിരുന്നു വഗേലയുടെ പ്രതികരണം.

തിങ്കളാഴ്ച രാത്രി മാധ്യമങ്ങളോട് സംസാരിക്കവെ ശങ്കര്‍ സിംഗ് വഗേല തനിക്കൊപ്പം നില്‍ക്കുമെന്ന് അഹമ്മദ് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. രണ്ട് എന്‍.സി.പി എം.എല്‍.എമാരും തനിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Advertisement