എഡിറ്റര്‍
എഡിറ്റര്‍
‘രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ തല വെട്ടും’; ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തു
എഡിറ്റര്‍
Monday 10th April 2017 12:06pm

ഹൈദരാബാദ്: വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി എം.എല്‍.എ ടി. രാജസിംഗിനെതിരെ പൊലീസ് കേസെടുത്തു. ഘോഷമഹല്‍ എം.എല്‍.എയാണ് ഇയാള്‍. മജ് ലിസ് ബചാവോ തെഹ് രീക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ദാബിര്‍പുര പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധി നേടിയ ആളാണ് രാജസിംഗ്. അതിന്റെയെല്ലാം പേരില്‍ കേസുകളുള്ള ഇയാള്‍ പലതവണ അറസ്റ്റിലായിട്ടുമുണ്ട്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നവരുടെ തല വെട്ടുമെന്നും ക്ഷേത്രനിര്‍മ്മാണത്തെ എതിര്‍ക്കുന്നവരെ വെല്ലുവിളിക്കുന്നുവെന്നും എം.എല്‍.എ പറഞ്ഞത്.


Also Read: വെള്ളാപ്പള്ളി കോളേജിലെ കേസ് അന്വേഷണത്തിലും പൊലീസിന് വീഴ്ച; മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ വാഹനത്തില്‍ ; പൊലീസുകാരന് സസ്‌പെന്‍ഷന്‍


നേരത്തേ കേന്ദ്രമന്ത്രി ഉമാഭാരതിയും രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ക്ഷേത്രനിര്‍മ്മാണത്തിന്റെ പേരില്‍ ജയിലില്‍ പോകാനും വേണമെങ്കില്‍ തൂക്കിലേറാനും തയ്യാറാണെന്നാണ് അവര്‍ പറഞ്ഞത്.

അയോദ്ധ്യ പ്രശ്‌നം കോടതിക്ക് പുറത്ത് തീര്‍പ്പാക്കണമെന്ന് കഴിഞ്ഞ മാസമാണ് സുപ്രീം കോടതി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറാണ് ഇത് പറഞ്ഞത്. ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. പ്രശ്‌നത്തില്‍ സ്വാമിയോട് തന്നെ മധ്യസ്ഥത വഹിക്കാനും കോടതി പറഞ്ഞിരുന്നു.

Advertisement