എഡിറ്റര്‍
എഡിറ്റര്‍
സിനിമയ്ക്ക് ‘പരമാധികാരി’യുടെ അനുമതി വാങ്ങാന്‍ ഇത് ഉത്തര കൊറിയയൊന്നുമല്ല: ബി.ജെ.പിയോട് ഡി.എം.കെ
എഡിറ്റര്‍
Saturday 21st October 2017 10:04am

ചെന്നൈ: വിജയ് ചിത്രം മെര്‍സലില്‍ നിന്നും ചില ഭാഗങ്ങള്‍ കട്ടു ചെയ്യാന്‍ പറഞ്ഞ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.എം.കെ. ഇത് ഇന്ത്യയാണ്, ഉത്തര കൊറിയയല്ല എന്നാണ് ബി.ജെ.പിക്കാരോട് ഡി.എം.കെ വക്താവ് മനു സുന്ദരം പറഞ്ഞത്.

‘ഇത് ഉത്തര കൊറിയയാണെന്ന ധാരണയിലാണ് പലപ്പോഴും ബി.ജെ.പി നേതാക്കള്‍. അതുകൊണ്ടാണ് അവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ബോധവുമില്ലാത്തത്. എല്ലാ സിനിമയ്ക്കും പരമാധികാരിയുടെ അനുമതി വാങ്ങി പ്രദര്‍ശിപ്പിക്കാന്‍ ഇത് ഉത്തരകൊറിയയല്ല. പങ്കജ് നിഹലാനി മോശമായിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന്റെ തലപ്പത്ത് പൊന്‍ രാധാകൃഷ്ണനെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ.’ മനു സുന്ദരം പറഞ്ഞു.

ബി.ജെ.പി നേതാക്കളുടെ വിമര്‍ശനത്തിനെതിരെ വിജയ് യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു. ‘ ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലാണ് ഞാന്‍ സംസാരിക്കുന്നത്. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടാവണം. രാഷ്ട്രീയ ചായ്‌വുള്ള ആളുകളുള്ള സെന്‍സര്‍ ബോര്‍ഡ് തന്നെയാണ് ഈ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. എന്നിട്ട് എന്തിനാണ് ഇവര്‍ ഇപ്പോള്‍ ഇത് പ്രശ്‌നമാക്കുന്നത്? ‘ അദ്ദേഹം പറഞ്ഞു.


Also Read: ‘ ഈ ഡയലോഗുകളാണോ നിങ്ങള്‍ക്ക് വെട്ടേണ്ടത്’ മെര്‍സലിനെ വിമര്‍ശിച്ച സംഘപരിവാറുകാര്‍ക്ക് ചുട്ടമറുപടി നല്‍കി വിജയ് ആരാധകര്‍


ജി.എസ്.ടിയുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ മെര്‍സലിനും നടന്‍ വിജയ്ക്കും എതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നു. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്‌ക്കെതിരെ ബി.ജെ.പി പ്രചരണമഴിച്ചുവിട്ടിരുന്നു.

മോദിയെ ശത്രുവായി കണ്ടത് കൊണ്ടാണ് ‘ജോസഫ് വിജയന്‍’ സിനിമയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ വിജയ്‌ക്കെതിരെ ഉന്നയിച്ച ആരോപണം. ഇതിനു പുറമേ വിജയ് നികുതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും നികുതി അടച്ചതിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും രാജ ആവശ്യപ്പെട്ടിരുന്നു.

Advertisement