എഡിറ്റര്‍
എഡിറ്റര്‍
യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ബി.ജെ.പി നേതാവിന്റെ മകന് ജാമ്യമില്ല
എഡിറ്റര്‍
Tuesday 29th August 2017 11:40pm

ചണ്ഡിഗഢ്: യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ വികാസ് ബറാലെയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വികാസിന് ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ജില്ലാ കോടതി വ്യക്തമാക്കി. ജാമ്യത്തിലിറങ്ങിയാല്‍ വികാസ് സാക്ഷികളെ സ്വാധീനിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

വികാസും സുഹൃത്തുക്കളും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. 29 കാരിയായ വര്‍ണികയെ വികാസും സുഹൃത്തുക്കളും കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം.


Also Read: അരുന്ധതി കാമ്പസിന്റെ സംസ്‌കാരത്തെ അശുദ്ധമാക്കുമെന്ന് എ.ബി.വി.പി; ഭീഷണി വക വെക്കാതെ അരുന്ധതിയെ സെമിനാറില്‍ പങ്കെടുപ്പിച്ച് എസ്.സി.ടിയിലെ പെണ്‍കുട്ടികള്‍


തന്റെ അനുഭവം വിവരിച്ച് വര്‍ണിക ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നേരത്തെ വര്‍ണികയെ വികാസ് പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബറാലെയുടെ മകന്‍ വികാസ് ബറാലെ

Advertisement