എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീപീഢനക്കേസില്‍ ഹരിയാന ബി.ജെ.പി അധ്യക്ഷന്റെ മകനെ അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Wednesday 9th August 2017 4:49pm

ചണ്ഡീഗഡ്: സ്ത്രീപീഢനക്കേസില്‍ ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബറാലെയുടെ മകന്‍ വികാസ് ബറാലെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെ ചോദ്യം ചെയ്യലിന് ഹാജരായ വികാസിനെ അതിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ പലതവണ പൊലീസ് ആവശ്യപ്പെട്ടിട്ടും വികാസ് സ്റ്റേഷനില്‍ ഹാജരായിരുന്നില്ല. വര്‍ണിക കുണ്ഡു എന്ന യുവതിയെ ശല്യം ചെയ്‌തെന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നുമാണ് പരാതി.


Also Read: ടി. സിദ്ദിഖ് ആദ്യഭാര്യയായ നസീമയ്ക്ക് നല്‍കിയ 1 കോടി രൂപയില്‍ 50 ലക്ഷം കള്ളപ്പണമെന്ന് പരാതി; എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പ്രഖ്യാപിച്ചേക്കും


പൊലീസ് ആദ്യം ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്നുതന്നെ ജാമ്യത്തില്‍ വിടുകയായിരുന്നു. പൊലീസിന്റെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് വന്നിരുന്നത്.

തന്റെ കാറിനെ പിന്തുടര്‍ന്നെത്തിയ വികാസും സുഹൃത്തും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Advertisement