എഡിറ്റര്‍
എഡിറ്റര്‍
പൊതുപ്രവര്‍ത്തകനെ വെടിവെച്ചു കൊന്ന ബി.ജെ.പി നേതാവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി
എഡിറ്റര്‍
Tuesday 31st October 2017 11:18am

 

അഹമ്മദാബാദ്: പൊതുപ്രവര്‍ത്തകനായ അമിത് ജത്വയെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായ ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ ദിനു സോളങ്കിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. രണ്ടു ദിവസത്തിനുള്ളില്‍ സോളങ്കിയോട് പൊലീസില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇയാള്‍ ഗുജറാത്തിലേക്ക് കടക്കുന്നതും കോടതി തടഞ്ഞു. നേരത്തെ അമിത് ജത്വ വധക്കേസില്‍ ഹൈക്കോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ടിരുന്നു.


Also Read: മോദിക്ക് തന്നെ പേടിയാണ്: സിദ്ധരാമയ്യ


ജത്വയുടെ പിതാവാണ് കേസില്‍ പുനര്‍വിചാരണയും അന്വേഷണവും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

പാരിസ്ഥിതിക-വിവരാവകാശ പ്രവര്‍ത്തകനായ ജത്വ 2010 ലാണ് ഗുജറാത്ത് ഹൈക്കോടതിക്കുപുറത്ത് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഗിര്‍വനത്തിലെ അനധികൃത ഖനനം ചോദ്യം ചെയ്ത് കോടതിയില്‍ പരാതി കൊടുത്ത് മടങ്ങവേയായിരുന്നു ആക്രമണം.

കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സോളങ്കിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പിന്നീട കേസന്വേഷിച്ച സി.ബി.ഐയാണ് ഇയാളെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

Advertisement