എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി നേതാവിനെയും സുരക്ഷാ ഉദ്യോഗസ്ഥനേയും അജ്ഞാതര്‍ വെടിവെച്ചു കൊന്നു
എഡിറ്റര്‍
Thursday 16th November 2017 10:04pm

നോയിഡ: കാറില്‍ സഞ്ചരിക്കുകയായിരുന്ന ബി.ജെ.പി നേതാവിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും അജ്ഞാതര്‍ വെടിവെച്ചു കൊന്നു. ഗ്രേറ്റര്‍ നോയ്ഡയിലെ ബിര്‍സാഖില്‍ വെച്ചാണ് സംഭവം. ബി.ജെ.പി നേതാവും ഗ്രാമമുഖ്യനുമായ ശിവകുമാറിനെയാണ് അക്രമികള്‍ വെടിവെച്ചു കൊന്നത്.

ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാറില്‍ സഞ്ചരിക്കുമ്പോഴാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ ശിവകുമാര്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനും അധികം താമസിയാതെ മരണത്തിന് കീഴടങ്ങി. അരമണിക്കൂറോളം കാറിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


Read more:  ‘തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ ശശീന്ദ്രന്‍ നന്ദി സന്ദേശം അയച്ചു’; ഗുരുതര ആരോപണവുമായി ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍


വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. ഹരിബത്പൂറിലെ തന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ നിന്ന് മടങ്ങി വരികയായിരുന്നു ശിവകുമാര്‍. വെടിവെപ്പിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിടുകയും ചെയ്തു. കാറിലുണ്ടായിരുന്ന ഡ്രൈവറേയും വേറൊരു സുരക്ഷാ ഉദ്യോഗസ്ഥനേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement