എഡിറ്റര്‍
എഡിറ്റര്‍
‘കായല്‍ത്തീരമാണ് നിര്‍മ്മാണം നടക്കില്ല, തടയാതിരിക്കണമെങ്കില്‍ 1 ലക്ഷം വേണം’; കോഴയാവശ്യപ്പെട്ട് ആലപ്പുഴയിലെ ബി.ജെ.പി നേതാവ്
എഡിറ്റര്‍
Wednesday 18th October 2017 8:00pm

 

ആലപ്പുഴ: കേരളത്തിലെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയ മെഡിക്കല്‍ കോഴ ആരോപണത്തിനു പിന്നാലെ ആലപ്പുഴയിലെ ബി.ജെ.പി നേതൃത്വത്തിനെതിരെ പുതിയ കോഴയാരോപണം. നിര്‍മ്മാണ പ്രവര്‍ത്തനം തടയാതിരിക്കണമെങ്കില്‍ ഒരു ലക്ഷം രൂപകോഴയാണ് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടത്.


Also Read: ആര്‍.എസ്.എസ് നേതാവിനെ കൊലപ്പെടുത്തിയതിനെ അപലപിച്ച് രാഹുല്‍ ഗാന്ധി


കായല്‍ പ്രദേശത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ കൊടികുത്തി തടയുമെന്നും, തടയാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നുമാണ് ബി.ജെ.പി അരൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ആവശ്യപ്പെട്ടത്. മനോരമ ന്യൂസാണ് കോഴ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

പരിസ്ഥിതി നിയമങ്ങളുടെ പേരു പറഞ്ഞാണ് ബി.ജെ.പി നേതാക്കള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനെത്തുന്നത്. എന്നാല്‍ ആവശ്യപ്പെട്ട പണം നല്‍കുകയാണെങ്കില്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് യാതൊരു ബുദ്ധിമുട്ടുകളും നേരിടേണ്ടി വരില്ലെന്നും ഇവര്‍ ഉറപ്പ് നല്‍കുന്നു.

ബി.ജെ.പി അരൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.എച്ച്. ചന്ദ്രന്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടയാതിരിക്കാന്‍ ഒരു ലക്ഷം രൂപ കോഴയാവശ്യപ്പെടുന്ന ഓഡിയോ സഹിതമാണ് മനോരമ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. കൈതപ്പുഴ കായലിനോട് ചേര്‍ന്ന് പ്രഭാവതി എന്ന സ്ത്രീയുടെ കുടുംബസ്വത്തില്‍പ്പെട്ട സ്ഥലത്ത് അതിരുകെട്ടിയപ്പോഴാണ് ബി.ജെ.പി ഭീഷണിയുമായി രംഗത്തെത്തിയത്.


Dont Miss: ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ അനീതി തുടരുന്നെങ്കില്‍ ദുര്‍ഗ്ഗയായി പടക്കളത്തില്‍ ഇറങ്ങാനും മടിക്കില്ല; വീണ്ടും സരോജ് പാണ്ഡെ


കായല്‍ത്തീരത്ത് നിര്‍മ്മാണം നടക്കില്ലെന്നും കൊടികുത്തുമെന്നുമായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണി. ഇതേത്തുടര്‍ന്ന് മനോരമ റിപ്പോര്‍ട്ടര്‍ പ്രഭാവതിയമ്മയുടെ ബന്ധുവാണെന്നു പരിചയപ്പെടുത്തി ബന്ധപ്പെട്ടപ്പോഴാണ് ബി.ജെ.പി നേതാവ് പണം ആവശ്യപ്പെട്ടത്.

ഇതേത്തുടര്‍ന്ന് ചന്ദ്രനെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഒരു ലക്ഷം രൂപ നല്‍കിയാല്‍ നിര്‍മാണം തടയില്ലെന്ന് ഇയാള്‍ ആവര്‍ത്തിക്കുകയായിരുന്നു. വില പേശിയപ്പോള്‍ പതിനായിരം രൂപ കുറയ്ക്കാമെന്നു ഇയാള്‍ സമ്മതിക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ട പറയുന്നു.

വാര്‍ത്തയുടെ വീഡിയോ കാണാം:

Advertisement