പെണ്‍ ഹിറ്റ്‌ലറായ ഇന്ദിരയെ ജയിപ്പിച്ചവര്‍ ആണ്‍ ഹിറ്റ്‌ലറായ പിണറായിയെയും ജയിപ്പിച്ചു; പ്രബുദ്ധതയുടെ അര്‍ത്ഥം മലയാളിയുടെ നിഘണ്ടുവില്‍ എന്താണെന്ന് അറിയില്ല: എ.പി അബ്ദുള്ളക്കുട്ടി
Kerala Election 2021
പെണ്‍ ഹിറ്റ്‌ലറായ ഇന്ദിരയെ ജയിപ്പിച്ചവര്‍ ആണ്‍ ഹിറ്റ്‌ലറായ പിണറായിയെയും ജയിപ്പിച്ചു; പ്രബുദ്ധതയുടെ അര്‍ത്ഥം മലയാളിയുടെ നിഘണ്ടുവില്‍ എന്താണെന്ന് അറിയില്ല: എ.പി അബ്ദുള്ളക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd May 2021, 10:00 am

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ പരാജയത്തിന് പിന്നാല പ്രതികരണവുമായി ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റും മലപ്പുറം ലോക്‌സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ എ.പി അബ്ദുള്ളക്കുട്ടി.

1977ല്‍ ഇന്ദിരഗാന്ധിയെന്ന പെണ്‍ഹിറ്റ്‌ലര്‍ക്ക് 103 സീറ്റ് നല്‍കി ജയിപ്പിച്ച മലയാളി 2021ല്‍ ആണ്‍ ഹിറ്റ്‌ലര്‍ പിണറായിയെ 100 ഓളം സീറ്റ് നല്‍കി ജയിപ്പിച്ചതില്‍ അത്ഭുതമില്ലെന്നും തെരഞ്ഞെടുപ്പിലെ ഈ വിജയം പിണറായിയുടേതാണ്. എന്നാല്‍, ഇത് പാര്‍ട്ടിയുടെ പരാജയമായി പരിണമിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പ്രബുദ്ധതയുടെ അര്‍ത്ഥം മലയാളിയുടെ നിഘണ്ടുവില്‍ എന്താണെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി താന്‍ കണ്ട നേതാക്കളില്‍ പിണറായിയുടെ ഏറ്റവും വലിയ തിന്മ രാഷ്ട്രീയ ക്രിമിനലിസ്റ്റ് മാര്‍ക്‌സിസ്റ്റ് ആയിരുന്നു എന്നും പറഞ്ഞു.

1977ല്‍ ഇന്ദിരഗാന്ധിയെന്ന പെണ്‍ഹിറ്റ്‌ലര്‍ക്ക് 103 സീറ്റ് നല്‍കി ജയിപ്പിച്ച മലയാളി 2021ല്‍ ആണ്‍ ഹിറ്റ്‌ലര്‍ പിണറായിയെ 100 ഓളം സീറ്റ് നല്‍കി ജയിപ്പിച്ചതില്‍ അത്ഭുതമില്ല.

മുസ്‌ലിം ലീഗിന്റെ അബ്ദുസമദ് സമദാനിയാണ് മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ വിജയിച്ചത്. എല്‍.ഡി.എഫിന്റെ വി.പി സാനുവായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി.

സമദാനിക്ക് 5,38,248ഉം സാനുവിന് 4,23,633ഉം ബി.ജെ.പിയുടെ എ.പി. അബ്ദുള്ളക്കുട്ടിക്ക് 68,935ഉം എസ്.ഡി.പി.ഐയിലെ ഡോ. തസ്‌ലീം റഹ്‌മാനിക്ക് 46,758ഉം വോട്ടാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP Leader AP Abdullakutty comment after loosing Election 2021