എഡിറ്റര്‍
എഡിറ്റര്‍
കൊല്ലത്ത് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു
എഡിറ്റര്‍
Tuesday 8th August 2017 9:25am

 

കൊല്ലം: പിരിവ് നല്‍കാത്തതിന്റെ പേരില്‍ കൊല്ലം ചവറയില്‍ ബി.ജെ.പി ജില്ലാഭാരവാഹി വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. ബി.ജെ.പി ജില്ലാ നേതാവ് സുഭാഷിനെതിരെയാണ് വ്യാപാരിയുടെ പരാതിയെ തുടര്‍ന്ന് ചവറ പെലീസ് കേസെടുത്തത്.

5000 രൂപ പിരിവ് ചോദിച്ചിട്ട് 3000 രൂപമാത്രം നല്‍കിയതിനായിരുന്നു വ്യാപാരിയെയാണ് ഭീഷണിപ്പെടുത്തിയത്.ചവറ മണ്ഡലത്തിന്റെ ചുമതലയുളള ജില്ലാ ഭാരവാഹിയെന്ന പേരിലായിരുന്നു സുഭാഷ് വ്യാപാരിയെ ഫോണില്‍ വിളിച്ചത്.

കൂടുതല്‍ പണം നല്‍കാനാകില്ലന്ന് പറഞ്ഞ വ്യാപാരിയെ തുടര്‍ന്ന് സുഭാഷ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയായിരുന്നു.

ചോദ്യം ചെയ്യലിന് പൊലിസ് ഇന്ന് നോട്ടീസ് നല്കും. സുഭാഷിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്

Advertisement