എഡിറ്റര്‍
എഡിറ്റര്‍
അമിത് ഷാക്ക് അസൗകര്യം; കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര വീണ്ടും മാറ്റി
എഡിറ്റര്‍
Tuesday 29th August 2017 7:54pm


തിരുവനന്തപുരം:ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്താനിരുന്ന ജനരക്ഷാ യാത്ര വീണ്ടും മാറ്റി വെച്ചു. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ അസൗകര്യം പരിഗണിച്ചാണ് സെപ്തംബര്‍ 7 ന് ആരംഭിക്കേണ്ട ജാഥ ഒക്ടോബറിലേക്കാണ് മാറ്റിയത്.

സി.പി.ഐ.എം അതിക്രമങ്ങള്‍ക്കെതിരെ പയ്യന്നൂരില്‍ നിന്ന് ജാഥ ആരംഭിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. നേരത്തെ മെഡിക്കല്‍ കോളെജ് കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നായിരുന്നു ജാഥ സെപ്തംബറിലേക്ക് മാറ്റിയത്.

അമിത് ഷായും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കുമ്മനത്തിന്റെ ഒപ്പം യാത്രയില്‍ പങ്കെടുക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു.


Also read മതസൗഹാര്‍ദ്ദാന്തരീക്ഷം വീണ്ടെടുക്കാന്‍ കൊടിഞ്ഞിയില്‍ ഒരുമിച്ചിരുന്ന് ഓണസദ്യയുണ്ട് ഇമാമുമാരും പൂജാരിമാരും; വേദിയില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എയും


അമിത് ഷാ മൂന്ന് ദിവസം യാത്രയില്‍ ജാഥാംഗമായി ഉണ്ടാകുമെന്നും ജനരക്ഷായാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ജന്മനാടും സി.പി.ഐ.എം ശക്തികേന്ദ്രവുമായ പിണറായിയിലൂടെയും അമിത് ഷായുടെ റോഡ് ഷോ കടന്നുപോകുമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നു.

ചില സ്ഥലങ്ങളില്‍ കാല്‍ നടയായും മറ്റ് സ്ഥലങ്ങളില്‍ വാഹനത്തിലും ജാഥ നടത്താനായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.

Advertisement