എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയുടെ ജനരക്ഷായാത്ര നയിക്കാന്‍ അമ്പലത്തിന്റെ ചെമ്പുപാളി മുറിച്ചുവിറ്റ നേതാവും
എഡിറ്റര്‍
Friday 6th October 2017 10:06am

കണ്ണൂര്‍: ബി.ജെ.പിയുടെ ജനരക്ഷാ യാത്ര നയിക്കാന്‍ അമ്പലത്തിന്റെ മേല്‍ക്കൂര പൊതിയാന്‍ വാങ്ങിയ ചെമ്പുപാളികള്‍ മറിച്ചുവിറ്റ നേതാവും.

അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദ്രമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ നാലമ്പലത്തിന്റേയും നമസ്‌കാര മണ്ഡപത്തിന്റേയും നിര്‍മാണത്തിന് വാങ്ങിയ ചെമ്പ് പാളികള്‍ മറിച്ചുവിറ്റ കേസിലെ ഒന്നാം പ്രതി ബി.ജെ.പി മുന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റും നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.ആര്‍ അജിത് കുമാറാണ് ജാഥയുടെ മുന്‍നിരയില്‍ ഇടംപിടിച്ചത്.

ഇയാളെ കേസില്‍ ഒന്നാം പ്രതിയാക്കിയാണ് അടൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വെട്ടിപ്പ് നടന്ന കാലയളവില്‍ അമ്പലം ഭരണസമിതി പ്രസിഡന്റും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായിരുന്നു ഇയാള്‍


Dont Miss തങ്ങളുടെ ജഡ്ജിമാരെ മോദി സര്‍ക്കാര്‍ അനുകൂലികളായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് സുപ്രീം കോടതി


ക്ഷേത്ര പുനരുദ്ധാരണത്തിനായി 2009-12 കാലയളവില്‍ തിരുപ്പൂരില്‍ നിന്നും 9626 കി.ഗ്രാം ചെമ്പുപാളികളാണ് ഭരണസമിതി വാങ്ങിസൂക്ഷിച്ചത്. ഇതില്‍ 6500 കി.ഗ്രാം ചെമ്പുപാളികള്‍ ഉപയോഗിച്ച് നാലമ്പലനിര്‍മ്മാണം പൂര്‍ത്തിയാക്കി. ബാക്കിവന്ന 3126 കി.ഗ്രാം ചെമ്പുപാളികളില്‍നിന്നും നിയമം ലംഘിച്ച് 1329 കി.ഗ്രാം പാളികള്‍ ക്ഷേത്രം പണിക്കാരനായ മാന്നാര്‍ സ്വദേശി അനന്തനാചാരിക്ക് കൂലിക്ക് പകരമായി നല്‍കി. ബാക്കിവന്ന 1797 കി.ഗ്രാം ചെമ്പുപാളികള്‍ 2012-13 കാലത്തെ ഭരണസമിതി ഭാരവാഹികള്‍ ക്ഷേത്രത്തില്‍ നിന്നും കടത്തിയെന്നുമായിരുന്നു കേസ്.

അടൂര്‍ ഡി.വൈ.എസ്.പിയായിരുന്ന എസ് റഫീഖ് അടൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സി.സി 458/17 നമ്പറായി സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയാണ് അജിത് കുമാര്‍. ഇന്ത്യന്‍ ശിക്ഷാ നിയമം 420,403,466,201, 34 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

പ്രതികള്‍ ഗൂഢാലോചന നടത്തി 8,98,500 രൂപയുടെ വെട്ടിപ്പ് നടത്തി ക്ഷേത്രത്തിന് നഷ്ടം വരുത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇതിലും കൂട്ടുപ്രതികളുംബി.ജെ.പി നേതാക്കളാണ്. അജിത് കുമാര്‍ പ്രസിഡന്റായിരിക്കെ അനവധി സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നാണ് നിലവിലെ ഭരണസമിതി അംഗങ്ങളുടെ പരാതി.

Advertisement