എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും: ബി.ജെ.പി ജനപ്രതിനിധികള്‍ മുമ്പിലെന്ന് പഠനം
എഡിറ്റര്‍
Thursday 31st August 2017 11:07am

ന്യൂദല്‍ഹി: ബലാത്സംഗവും തട്ടിക്കൊണ്ടുപോകലുമുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 51 എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമെതിരെയാണ് കേസ് നിലനില്‍ക്കുന്നതെന്ന് പഠനം. ഇതില്‍ ഭൂരിപക്ഷവും ബി.ജെ.പിയില്‍ നിന്നുള്ളവരാണെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

51 ല്‍ 48 പേര്‍ എം.എല്‍.എമാരും മൂന്നുപേര്‍ എം.പിമാരുമാണ്. ഇതില്‍ 14 പേരും ബി.ജെ.പിയില്‍ നിന്നുള്ളവരാണ്. ഏഴുപേര്‍ ശിവസേനയില്‍ നിന്നുള്ളവരും ആറുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്.

നിലവില്‍ എം.പിമാരും എം.എല്‍.എമാരുമായവര്‍ തെരഞ്ഞെടുപ്പു വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചതില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. 4896 തെരഞ്ഞെടുപ്പു സത്യവാങ്മൂലങ്ങളില്‍ 4852 എണ്ണം എ.ഡി.ആര്‍ പരിശോധിച്ചിട്ടുണ്ട്.

776 എം.പിമാരുടെ സത്യവാങ്മൂലത്തില്‍ 774 എണ്ണവും 4120 എം.എല്‍.എമാരുടെ സത്യവാങ്മൂലങ്ങളില്‍ 4,078ഉം എ.ഡി.ആര്‍ പരിശോധിച്ചിരുന്നു.

സംസ്ഥാന തലത്തില്‍ പരിശോധിക്കുമ്പോള്സ്ത്രീ കള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ പ്രതിച്ചേര്‍ക്കപ്പെട്ടിട്ടുള്ള ജനപ്രതിനിധികളില്‍ ഏറ്റവുമധികം പേര്‍ മഹാരാഷ്ട്രയിലാണ്. 65 പേര്‍ക്കെതിരെയാണ് ഇവിടെ കേസുള്ളത്. 62 പേരുമായി ബീഹാറും, 52 പേരുമായി പശ്ചിമ ബംഗാളും തൊട്ടുപിന്നിലുണ്ട്.

Advertisement