എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലിം സമുദായത്തിലെ പിന്നോക്കാക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമെന്ന് നരേന്ദ്ര മോദി
എഡിറ്റര്‍
Sunday 16th April 2017 5:49pm

 

ഭുവനേശ്വര്‍: മുസ്‌ലിം സമുദായത്തിലെ പിന്നോക്കാക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂവനേശ്വറില്‍ നടക്കുന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് മോദി പാര്‍ട്ടിയുടെ പുതിയ നയപ്രഖ്യാപനങ്ങള്‍ നടത്തിയത്. പിന്നോക്കകാര്‍ക്ക് ഭരണഘടനാ പരമായി ലഭിക്കേണ്ട അവസരങ്ങള്‍ ഉറപ്പ് വരുത്താനായി പ്രത്യേക കമ്മീഷന്‍ രൂപീകരിക്കുമെന്നും മോദി യോഗത്തില്‍ പറഞ്ഞു.


Also read  ‘ഹസന്റെ അഭ്യാസം നടക്കില്ല’: എല്‍.ഡി.എഫില്‍ നിന്ന് സി.പി.ഐയെ അടര്‍ത്തിമാറ്റാമെന്ന് വ്യാമോഹിക്കേണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍


2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഭുവനേശ്വറില്‍ ബി.ജെ.പി കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന നിര്‍വാഹക സമിതി നടക്കുന്നത്. മുസ്‌ലിം സമുദായങ്ങളിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ടി ഏറ്റെടുക്കുമെന്ന് മോദി യോഗത്തില്‍ പറഞ്ഞു.

യോഗത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള കമ്മിഷന് ഭരണഘടനാ പദവി നല്‍കുന്ന ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചാവേളയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യ്തു.

ദേശീയ പിന്നോക്ക വിഭാഗ കമ്മിഷനെ അസാധുവാക്കുന്ന തരത്തിലുള്ള ബില്ലിനാണ് യോഗത്തില്‍ രൂപം നല്‍കുന്നത്. ഭരണഘടനാ പദവിയുള്ള ഒരു സമിതി പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി ചുമതല ഏല്‍ക്കുകയായിരിക്കും പുതിയ ബില്‍ പ്രകാരം ഉണ്ടാവുക.

Advertisement