വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പുള്ള ട്രെയിലര്‍ മാത്രമാണ് ഇപ്പോള്‍ കണ്ടത്; ലീഡിന് പിന്നാലെ അവകാശവാദവുമായി ഗുജറാത്ത് ബി.ജെ.പി
national news
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പുള്ള ട്രെയിലര്‍ മാത്രമാണ് ഇപ്പോള്‍ കണ്ടത്; ലീഡിന് പിന്നാലെ അവകാശവാദവുമായി ഗുജറാത്ത് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th November 2020, 3:04 pm

ഗാന്ധിനഗര്‍: ഉപതെരഞ്ഞെടുപ്പില്‍ 8 സീറ്റുകളില്‍ ലീഡ് നേടിയതിന് പിന്നാലെ അവകാശവാദവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.

2022 വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പുള്ള വെറും ഒരു ട്രെയിലര്‍ മാത്രമാണിതെന്നാണ് വിജയ് രൂപാണിയുടെ അവകാശവാദം.

കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും അവര്‍ക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും വിജയ് രൂപാണി ആരോപിച്ചു.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അഞ്ച് സീറ്റിലും മധ്യപ്രദേശില്‍ 18 സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം ബീഹാറിലും വേട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

എട്ട് മണിക്ക് തുടങ്ങിയ ബിഹാര്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ആണ് മുന്നേറുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കാവുന്ന സ്ഥിതി ബീഹാറിലായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Bjp Claims after lead in Gujarat Election