എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് തെരഞ്ഞെടുപ്പ്; 70 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്ത് വിട്ട് ബി.ജെ.പി
എഡിറ്റര്‍
Friday 17th November 2017 6:59pm

അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യ ലിസ്റ്റ് പ്രഖ്യാപിച്ചു. 70 പേരാണ് ആദ്യ ലിസ്റ്റില്‍ ഇടം നേടിയത്. മുഖ്യമന്ത്രി വിജയ് റുപാനി, ഉപപ്രധാനമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവരെക്കൂടാതെ ഗുജറാത്ത് ബി.ജെ.പി മേധാവി ജിത്തു വാഘാനി, ചില കാബിനറ്റ് മന്ത്രിമാര്‍ ആദ്യ പട്ടികയില്‍ ഇടം നേടി.

കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നവര്‍ക്കും നിരവധി മുന്‍ എം.എല്‍.എ മാരും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി വിജയ് രുപാനി രാജകോട്ട വെസ്റ്റ് മണ്ഡലത്തിലും ഉപമുഖ്യ മന്ത്രി നിതിന്‍ പട്ടേല്‍ മെഹ്സാന മണ്ഡലത്തിലും ജനവിധി തേടും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ജിതു വഖാനി ഭാവ്നഗര്‍ വെസ്റ്റിന്‍ നിന്നാണ് ജനവിധി തേടുന്നത്്.

കോണ്‍ഗ്രസ്സിന്‍ നിന്നും ബി.ജെ.പി യിലേക്ക് കൂറുമാറിയ മുന്‍ എം.എല്‍.എ രാഘവ്ജി പട്ടേലിനും മുന്‍ കോണ്‍ഗ്രസ്സ് നേതാക്കളായ രാംനീഷ് പര്‍മാര്‍, സി.കെ റലോജി എന്നിവര്‍ക്കും ബി.ജെ.പി സീറ്റ് നല്‍കിയിട്ടുണ്ട്. രാഘവ്ജി പട്ടേലിന് ജംനഗറിലാണ് സീറ്റ് നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച 70 മണ്ഡലങ്ങളില്‍ കൂടുകതലും സിറ്റിംഗ് എം.എല്‍.എ മാര്‍ തന്നെയാണ് മത്സരിക്കുന്നത്.

ആദ്യ ഘട്ടത്തിനുള്ള 42 പേരെയും രണ്ടാം ഘട്ടത്തിനുള്ള 28 പേരെയുമാണ് പ്രഖ്യാപിച്ചത്. ആദ്യഘട്ട ഇലക്ഷന്‍ ഡിസംബര്‍ 9 നും രണ്ടാം ഘട്ടം ഡിസംബര്‍ 14 നുമായാണ് നടക്കുന്നത്.

Advertisement