ഹാരമണിയിക്കാന്‍ പ്രവര്‍ത്തകരെത്തി; മറിഞ്ഞുവീണ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വാരിയെല്ലിന് പരിക്ക്
Kerala News
ഹാരമണിയിക്കാന്‍ പ്രവര്‍ത്തകരെത്തി; മറിഞ്ഞുവീണ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വാരിയെല്ലിന് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th March 2021, 11:22 pm

മണിമല: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാഞ്ഞിരപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പരിക്കേറ്റു. തെരഞ്ഞെടുപ്പ് പര്യടന വാഹനത്തിനുള്ളില്‍ വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പരിക്കേറ്റത്.

മണിമലയില്‍ വെച്ച് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രചാരണ റാലി പുരോഗമിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ ഹാരമണിയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം വീണത്.

വീഴ്ചയില്‍ അദ്ദേഹത്തിന്റെ വാരിയെല്ലിന് പരിക്കേറ്റു.അദ്ദേഹം വീണപ്പോള്‍ വാഹനത്തിന് മുകളില്‍ കെട്ടിവെച്ചിരുന്ന ഫ്‌ളക്‌സും മറിഞ്ഞുവീണിരുന്നു.

വേദനയെ തുടര്‍ന്ന് പ്രചാരണം നിര്‍ത്തിവെച്ച് അല്‍ഫോണ്‍സ് കണ്ണന്താനം ആശുപത്രിയിലെത്തി ചികിത്സ തേടി. കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ പ്രചാരണം തുടരുമെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചിട്ടുള്ളത്.