എഡിറ്റര്‍
എഡിറ്റര്‍
തെരഞ്ഞെടുപ്പ് കമ്മീഷനെ ധൃതരാഷ്ട്രരാക്കി: കെജ്‌രിവാളിനെതിരെ ബി.ജെ.പി പൊലീസില്‍ പരാതി നല്‍കി
എഡിറ്റര്‍
Sunday 16th April 2017 10:44am


ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ ധൃതരാഷ്ട്രരായി താരതമ്യം ചെയ്ത സംഭവത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പൊലീസില്‍ പരാതിയുമായി ബി.ജെ.പി.

ഇതിനൊപ്പം തന്നെ വ്യാജ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുക വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന പരാതിയും ബി.ജെ.പി നേതാക്കള്‍ ഉന്നയിക്കുന്നു. വിഷയത്തില്‍ ഉടന്‍ തന്നെ പൊലീസ് നടപടി സ്വീകരിക്കണമെന്ന് ദല്‍ഹി ബി.ജെ.പി തലവന്‍ മനോജ് തിവാരി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷറെ ധൃതരാഷ്ട്രരായും ബി.ജെ.പിയെ ദുര്യോദനനായും ചിത്രീകരിച്ച കെജ് രിവാളിന്റെ നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളത്തിന്റേയും വൈദ്യുതിയുടേയും നിരക്ക് ഉയര്‍ത്തിയത് ബി.ജെ.പി സര്‍ക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ആം ആദ്മിയുടെ ശ്രമമെന്നും തിവാരി പറഞ്ഞു.


Dont Miss യോഗി യോഗി എന്ന് ജപിക്കാത്തവര്‍ക്ക് യു.പി വിടാം; ഹിന്ദു യുവവാഹിനിയുടെ മീററ്റിലെ പരസ്യബോര്‍ഡ് വിവാദമാകുന്നു


മഹാഭാരതത്തിലെ ദുര്യോധനനെ സഹായിക്കാനെത്തുന്ന പിതാവായ ധൃതരാഷ്ട്രര പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നത് എന്നായിരുന്നു കെജ്രിവാളിന്റെ വിമര്‍ശനം.

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തി എന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം. തുടക്കത്തില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കുഴപ്പമുണ്ടായിരുന്നില്ല. ദല്‍ഹിയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കൃത്രിമം കാണിച്ച വോട്ടിംഗ് യന്ത്രിങ്ങള്‍ രാജസ്ഥാനില്‍ നിന്ന് കൊണ്ടുവരാനാണ് തീരുമാനിക്കുന്നത് എന്നും അദ്ദഹം പറഞ്ഞു.

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാന്‍ സാധ്യമല്ല എന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. സാങ്കേതിക വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍പില്‍ വോട്ടിംഗ് യന്ത്രം പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയ്യാറാണെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് തരാമെന്ന് കെജ്രിവാള്‍ വെല്ലുവിളിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്‍ യന്ത്രങ്ങളുടെ വിശ്വാസ്യത തെളിയിക്കാന്‍ തയ്യാറായത്.

നേരത്തേ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയിരുന്നു. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും ബി.ജെ.പിയ്ക്ക് വോട്ട് രേഖപ്പെടുത്തുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Advertisement