എഡിറ്റര്‍
എഡിറ്റര്‍
ബിട്ടി മൊഹന്തിയെ തെളിവെടുപ്പിന് ശേഷം കണ്ണൂരിലെത്തിച്ചു
എഡിറ്റര്‍
Monday 18th March 2013 9:20am

കണ്ണൂര്‍: ബിട്ടിഹോത്ര മൊഹന്തി ആള്‍മാറാട്ടക്കേസില്‍ കണ്ണൂരില്‍ ബാങ്ക് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്ന പ്രതി ബിട്ടി മൊഹന്തിയെ രാജസ്ഥാനിലെ തെളിവെടുപ്പിനു ശേഷം കണ്ണൂരിലെത്തിച്ചു.

Ads By Google

പുലര്‍ച്ചെ മൂന്നിന് മംഗള എക്‌സ്പ്രസിലാണു ബിട്ടിയുമായി അന്വേഷണ സംഘം എത്തിയത്. ഫെബ്രുവരി 12-നാണ് സംഘം രാജസ്ഥാനിലേക്ക് പുറപ്പെട്ടത്.

അന്വേഷണത്തില്‍ പുരോഗതിയുണ്ടായെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായത് ബിട്ടി തന്നെയാണെന്നതിന് പോലീസിന് രാജസ്ഥാനില്‍ നിന്നും തെളിവുകള്‍ ലഭിച്ചു.

അതിനാല്‍ ഡി.എന്‍.എ പരിശോധന നടത്തേണ്ട ആവശ്യമില്ല. ബിട്ടി ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും തെളിവെടുപ്പു നടത്തി. അതിനാലാണ് ശാസ്ത്രീയ പരിശോധന വേണ്ടെന്ന് തീരുമാനിച്ചത്.

ബിട്ടി മൊഹന്തിയുമായി ജയ്പൂരിലെത്തിയ കേരള പൊലീസ് ആള്‍വാര്‍ ജയിലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പിടിയിലായത് ബിട്ടി മൊഹന്തി തന്നെയാണെന്ന് ഉറപ്പിക്കാനാണ് ജയിലിലെത്തി രേഖകള്‍ പരിശോധിച്ചത്.

എന്നാല്‍, ഇതില്‍ ബിട്ടി മൊഹന്തിയുടേതായി ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തലവന്‍ കെ.എസ് സുദര്‍ശന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വൈദ്യപരിശോധന ഇതിന് ആവശ്യമായി വരും. ബിട്ടിയുമായി സംഘം നാളെ കണ്ണൂരിലേക്ക് തിരിക്കും.

ബിട്ടിയുടെ അച്ഛനും ഒഡിഷ മുന്‍ ഡി.ജി.പി.യുമായ ബി.ബി.മൊഹന്തിയെയും പ്രതിയാക്കിയിട്ടുണ്ട്. ബിട്ടിക്ക് പരോളിലിറങ്ങി മുങ്ങാന്‍ സൗകര്യമൊരുക്കിയതിനു പുറമെ പിന്നീട് രാഘവ് രാജനായി ആള്‍മാറാട്ടം നടത്താന്‍ ഒത്താശ ചെയ്തതിനും തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണിത്.

പരോളിലിറങ്ങിയ ബിട്ടിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് പിതാവിനെതിരെ നേരത്തേ രാജസ്ഥാനില്‍ കേസുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് 2007 ആഗസ്തില്‍ ഒഡിഷ ഡി.ജി.പി. സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

പിന്നീട് ഇദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചു. ഒഡീഷയിലേക്ക് പോയിട്ടുള്ള അന്വേഷണസംഘം ബി.ബി.മൊഹന്തിയെ ചോദ്യംചെയേ്തക്കും. പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുമ്പോള്‍ അമ്മാവനും അമ്മായിയുമെന്ന പേരില്‍ രണ്ടുപേര്‍ ബിട്ടിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് മാതാപിതാക്കളാണെന്ന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു. ബിട്ടിക്ക് പണം നല്‍കുന്നതിനും മറ്റുമായിട്ടായിരുന്നു അമ്മാവനെന്ന ഭാവേന അച്ഛന്റെ സന്ദര്‍ശനം.

ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങി മുങ്ങിയ ബിട്ടി കണ്ണൂരില്‍ നിന്നാണ് പിടിയിലായത്. രാഘവ് രാജന്‍ എന്നപേരില്‍ കണ്ണൂരില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബിട്ടി പിടിയിലായത്.

Advertisement