എഡിറ്റര്‍
എഡിറ്റര്‍
ബയോ പ്ലാന്റ് നിര്‍മിക്കുന്നവര്‍ക്ക് നികുതിയിളവ്: മുഖ്യമന്ത്രി
എഡിറ്റര്‍
Tuesday 2nd October 2012 12:02pm

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിനുവേണ്ടി വീടുകളില്‍ ബയോപ്ലാന്റ് നിര്‍മിക്കുന്നവര്‍ക്ക് നികുതിയിളവ് നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാണെങ്കില്‍ ഇതിന് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. മാലിന്യ സംസ്‌ക്കരണമാണ് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

Ads By Google

അതിന് എങ്ങനെ പരിഹാരമുണ്ടാക്കാമെന്നാണ് ആലോചിക്കേണ്ടത്. ബയോപ്ലാന്റ് നിര്‍മാണം വഴി ഒരു പരിധി വരെ മാലിന്യ സംസ്‌ക്കരണം സാധ്യമാകും.

ഇത് സംബന്ധിച്ച തീരുമാനവും വേഗത്തിലെടുക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തിരുവനന്തപുരത്ത് കോളറബാധ കണ്ടെത്തിയ സാഹചര്യം കണക്കിലെടുത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement