എഡിറ്റര്‍
എഡിറ്റര്‍
ബിന്‍ലാദന്‍ ഗ്രൂപ്പിന് മേലുണ്ടായിരുന്ന നിരോധനം സൗദി ഗവണ്‍മെന്റ് എടുത്തുകളഞ്ഞു
എഡിറ്റര്‍
Friday 6th May 2016 3:20pm

makka

സൗദി അറേബ്യ: മക്കയിലെ ഗ്രാന്‍ഡ് 100 പേരുടെ മരണത്തിന് ഇടയാക്കിയ ക്രെയിന്‍ അപകടത്തിന് കാരണക്കാരായ സൗദി ബിന്‍ലാദന്‍ ഗ്രൂപ്പിന് മേലുണ്ടായിരുന്ന നിരോധനം സൗദി ഗവണ്‍മെന്റ് റദ്ദ് ചെയ്തു.

കമ്പനിയുടെ പ്രധാന മാനേജര്‍ക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയ നടപടിയും ഇതോടൊപ്പം റദ്ദ് ചെയ്തിട്ടുണ്ട്. അല്‍ഖ്വയ്ദയുടെ മുന്‍ തലവനായിരുന്ന ഒസാമ ബിന്‍ ലാദനാണ് ഈ കമ്പനി ആരംഭിച്ചിരുന്നത്.

മക്കയില്‍ ബിന്‍ലാദന്‍ ഗ്രൂപ്പിലെ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി കമ്പനിയുടെ ബസ്സുകള്‍ കത്തിച്ചിരുന്നു. ആറുമാസത്തോളം ശബളം  ലഭിക്കാത്തതിലാണ് തൊഴിലാളികള്‍ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

സര്‍ക്കാറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ അയക്കാനുള്ള അനുമതിയും ലഭിച്ചെന്ന് എസ്.ജി.ബി. ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു. അല്‍വാദന്‍ എന്ന സൗദി ന്യൂസ്‌പേപ്പറില്‍ വന്ന വാര്‍ത്ത സ്ഥിതീകരിക്കുകയായിരുന്നു അദ്ദേഹം.

സിവില്‍ ഏവിയേഷന്‍ അതോററ്റി  ജിദ്ദയിലുള്ള കിങ് അബ്ദുള്‍അസ്സീസ് ഇന്റര്‍നാഷ്ണല്‍ ഏയര്‍പ്പോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ബിന്‍ലാദന്‍ ഗ്രൂപ്പിന് തുടര്‍ന്നും സഹകരിക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബിന്‍ലാദന്‍ ഗ്രൂപ്പ് 77000 ത്തോളം വിദേശ തൊഴിലാളികളെ കമ്പനിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു. ഇവര്‍ക്ക് മാതൃരാജ്യങ്ങളിലേക്ക് തിരിച്ച് പോകാന്‍ എക്‌സിറ്റ് വിസയും നല്‍കിയിരുന്നു.

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന  12000 ത്തോളം തൊഴിലാളികളെയും താല്‍ക്കാലികമായി പിരിച്ച് വിട്ടിരുന്നു. പല തൊഴിലാളികളെയും ശബളം പോലും നല്‍കാതെയാണ് പിരിച്ച് വിടുന്നതെന്നും ആക്ഷേപമുണ്ട്.

സൗദി ബിന്‍ലാദന്‍ ഗ്രൂപ്പിലെ തൊഴിലാളികള്‍ക്ക് ശബളകുടിശ്ശിക തീര്‍ത്ത് നല്‍കുമെന്ന് കഴിഞ്ഞ ദിവസം ലേബര്‍ മിനിസ്റ്റര്‍ മുഫ്‌റെജ് അല്‍ഹഗ്ഗ്ബാനി ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ കമ്പനി ഇത്രയും തുക എങ്ങനെ ശേഖരിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നില്ല. ഗള്‍ഫിലെ ബാങ്കുകളില്‍ കമ്പനിക്ക് 21 ബില്യണ്‍ പൗണ്ട് കടമുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രെയിന്‍ അപകടമുണ്ടായതില്‍ വലിയ തുക കമ്പനി പിഴയടച്ചിരുന്നു.

Advertisement