എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ക്കെതിരെ അതിക്രമം തടയുന്ന ബില്‍:കേന്ദ്രമന്ത്രിസഭ ഇന്നും പരിഗണിച്ചില്ല
എഡിറ്റര്‍
Thursday 7th March 2013 10:15am

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന ബില്‍ കേന്ദ്ര മന്ത്രിസഭായോഗം ഇന്നും പരിഗണിച്ചില്ല . ബില്ലിലെ വ്യവസ്ഥകളില്‍ കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ തമ്മില്‍ ഭിന്നത തുടരുന്നതിനാലാണ് ബില്‍ പരിഗണിക്കാതിരുന്നത്.

Ads By Google

സ്ത്രീയുടെ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ പ്രായം 18ല്‍ നിന്നും 16 ആക്കി കുറക്കുന്നത് സംബന്ധിച്ചുള്ള അഭിപ്രായത്തിലും എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.

ലൈംഗികാതിക്രമം എന്ന വാക്കിന് പകരം ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കണം. പീഡനത്തിന് വിധേയമായ സ്ത്രീയെ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിക്കാതെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിദഗ്ദ ചികിത്സ ഉറപ്പുവരുത്തണമെന്നും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു.

പുതിയ ഭേദഗതി ബില്‍ പ്രകാരം  ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്താല്‍ കുറ്റമായി കാണാനാകില്ല.

സ്ത്രീ പീഡന കേസുകളില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരമാവധി ശിക്ഷ പിന്നീടുള്ള ജീവിതകാലം മുഴുവന്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും ബില്‍ ശുപാര്‍ശ ചെയ്യുന്നു.

കൂടാതെ സൈനികാധികാരം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ സൈനികന്‍ സ്ത്രീയെ ബലാത്സംഗം ചെയ്താല്‍ നിലവിലെ നിയമം ബാധകമല്ലെന്നും ബില്ലില്‍ പറയുന്നു.

Advertisement