എഡിറ്റര്‍
എഡിറ്റര്‍
ബില്‍ക്കിസ് ബാനു കേസ്; ഗുജറാത്ത് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി
എഡിറ്റര്‍
Monday 23rd October 2017 2:11pm

ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. ബില്‍ക്കിസ് ബാനു കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാരും ഡോക്ടര്‍മാരും സര്‍വീസില്‍ ഇരിക്കരുതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കേസ് പരിഗണിക്കവെ സുപ്രീംകോടതി ചോദിച്ചു. ബില്‍ക്കിസ്ബാനു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചതായി ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. കുറ്റക്കാരായ അഞ്ച് പൊലീസുകാര്‍ക്കും രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ ഗുജറാത്ത് സര്‍ക്കാര്‍ എന്തുനടപടിയെടുത്തുവെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.


Dont Miss ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്നവര്‍ ക്ഷമയില്ലാത്തവര്‍; നടി ആക്രമിക്കപ്പെട്ട കേസില്‍ മൗനം പാലിക്കുന്നതിനെ ന്യായീകരിച്ച് വിനീത് ശ്രീനിവാസന്‍


ഇക്കഴിഞ്ഞ മെയില്‍ കേസിലെ മൂന്ന് പ്രതികളുടെ ജീവപര്യന്തം തടവു ശിക്ഷ ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു. കൃത്യമായ തെളിവില്ലാതെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

നഷ്ടപരിഹാരതുകയുമായി ബന്ധപ്പെട്ട് ബില്‍ക്കിസ് ബാനുവിന് വേറെ ഹരജി തന്നെ കീഴ്‌ക്കോടതിയില്‍ സമര്‍പ്പിക്കാമെന്നും കോടതി പറഞ്ഞു. രണ്ട് പ്രതികളോട് 55,000 രൂപ നഷ്ടപരിഹാര തുകയായി ബില്‍ക്കിസ് ബാനുവിന് നല്‍കാനായിരുന്നു ബോംബൈ ഹൈക്കോടതി വിധിച്ചത്.

2005 ജനുവരിയിലാണ് ബില്‍ക്കിസ്ബാനു കൂട്ടബലാത്സംഗ കേസിന്റെ വിചാരണ ആരംഭിക്കുന്നത്. കേസിനെ സ്വാധിക്കാന്‍ പ്രതികള്‍ ശ്രമിക്കുമെന്നതിനെത്തുടര്‍ന്ന് വിചാരണ ഗുജറാത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റിയിരുന്നു.

Advertisement