ചങ്ങനാശേരിയില്‍ ബൈക്ക് അപകടം; മൂന്ന് യുവാക്കള്‍ മരിച്ചു
Kerala News
ചങ്ങനാശേരിയില്‍ ബൈക്ക് അപകടം; മൂന്ന് യുവാക്കള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th February 2022, 7:24 am

ചങ്ങനാശേരി: കോട്ടയം ചങ്ങനാശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ചങ്ങനാശേരി സ്വദേശികളായ അജ്മല്‍ റോഷന്‍, അലക്‌സ്, വാഴപ്പിള്ളി സ്വദേശി രുദ്രാക്ഷ് എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടാണ് അപകടമുണ്ടായത്. എസ്.ബി കോളേജിന് മുമ്പിലായിരുന്നു അപകടം.

പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ആശുപത്രിയിലെത്തും മുമ്പ് അജ്മല്‍ മരിച്ചിരുന്നു. രുദ്രാക്ഷിനേയും അലക്‌സിനേയും രാത്രിയോടെ ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ഇരുവരും മരിക്കുകയായിരുന്നു.


Content Highlights: Bike Accident in Changansery; three young men are died