എഡിറ്റര്‍
എഡിറ്റര്‍
ബിജു രാധാകൃഷ്ണനു വേണ്ടി കോടതിയില്‍ ഹാജരായത് ഡി.സി.സി അംഗം
എഡിറ്റര്‍
Thursday 20th June 2013 3:11pm

biju

അമ്പലപ്പുഴ: സോളാര്‍ തട്ടിപ്പ കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന് വേണ്ടി കോടതിയല്‍ ഹാജരായത് ഡി.സി.സി അംഗം. അഡ്വ. ഗുല്‍സാര്‍.

ബിജുവിന് വേണ്ടി ഹാജരായത് ജോലിയുടെ ഭാഗമായിട്ടാണെന്നാണ് അഡ്വ ഗുല്‍സാറിന്റെ പ്രതികരണം. കോടതി പരിസരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.

Ads By Google

ബിജുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതി നടപടികള്‍ പുരോഗമിക്കുകയാണ്.

സോളാര്‍ തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം ബിജു രാധാകൃഷ്ണന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

ഇതേസമയം സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലുമേനോനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ബിജുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷമായിരിക്കും ശാലുവിനെ ചോദ്യംചെയ്യുകയെന്നാണ് വിവരം. ഇതിനിടെ ബിജുവും സരിതയും ചേര്‍ന്ന് സംസ്ഥാനത്തുടനീളം വൃക്ക തട്ടിപ്പ് നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

Advertisement