എഡിറ്റര്‍
എഡിറ്റര്‍
ടീം സോളാറിന് വേണ്ടി നിരവധി ശുപാര്‍ശ കത്തുകള്‍ മുഖ്യമന്ത്രി നല്‍കിയതായി ബിജുവിന്റെ വക്കീല്‍
എഡിറ്റര്‍
Wednesday 19th June 2013 4:15pm

ummen@

തിരുവനന്തപുരം: ടീം സോളാറിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിരവധി ശുപാര്‍ശ കത്തുകള്‍ സരിത എസ് നായര്‍ക്ക് നല്‍കിയതായി ബിജു രാധാകൃഷ്ണന്റെ വക്കീല്‍ ഹസ്‌ക്കര്‍.

സോളാര്‍ ഗ്രൂപ്പിന് അവരുടെ ബിസിനസ് വിപുലപ്പെടുത്താനായി ശുപാര്‍ശ കത്തുകള്‍ ആവശ്യമായിരുന്നു. ജോപ്പന്‍ വഴി സരിത അത് സംഘടിപ്പിച്ചു. ശുപാര്‍ശ കത്തിനായി ജോപ്പന് വന്‍ തുകയാണ് സരിത നല്‍കിയതെന്നും ഹസ്‌ക്കര്‍ പറയുന്നു.

Ads By Google

കത്തുകള്‍ സംബന്ധിച്ച് ബിജുവിന്റെ കയ്യില്‍ തെളിവുണ്ട്. സമയമാകുമ്പോള്‍ നിരപരാധിത്വം തെളിയിക്കുന്നതിന് ആ രേഖകള്‍ ഹാജരാക്കും.

മുഖ്യമന്ത്രി പല ആവശ്യങ്ങള്‍ക്കും വേണ്ടി ശുപാര്‍ശ കത്ത് നല്‍കാറുണ്ട്.  മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തിയത് സരിതയാണ്.  മാര്‍ക്കറ്റിങ് ചുമതല മാത്രമേ എനിയ്ക്കുള്ളു എന്നാണ് ബിജു പറഞ്ഞതെന്നും ഹസ്‌ക്കര്‍ പറയുന്നു.

ഒരു തവണയാണ് ബിജു മുഖ്യമന്ത്രിയുമായി ചര്‍ച നടത്തിയത്. കൂടിക്കാഴ്ചയില് പല വിഷമങ്ങളും സംസാരിച്ചു.

സരിതയും മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാറുമായുള്ള അവിഹിത ബന്ധത്തെ പറ്റിയായിരുന്നു സംസാരം. സരിതയും ഗണേഷും ഒരുമിച്ച് താമസിച്ചതിന്റെ രേഖ മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.

സരിതയും മുന്‍ മന്ത്രി കെ.ബി ഗണേഷുമായി വഴിവിട്ട ബന്ധങ്ങളുണ്ടെന്നും അതുകാരണം ബിസിനസും കുടുംബവും തകരുകയാണെന്നും മുഖ്യമന്ത്രിയോട് പറഞ്ഞു. ഈ പ്രശനത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു ബിജുവിന്റെ ആവശ്യം.

പ്രശ്‌നത്തില്‍ വേഗം ഇടപെടാമെന്നും സോളാറിന് സഹായം ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് ബിജു പറഞ്ഞതായി ഹസ്‌ക്കര്‍ വെളിപ്പെടുത്തി.

Advertisement