എഡിറ്റര്‍
എഡിറ്റര്‍
ചോദ്യം ചെയ്യലില്‍ ബിജു പോലീസിനെതിരെ തട്ടിക്കയറി
എഡിറ്റര്‍
Tuesday 18th June 2013 12:39pm

biju

കൊല്ലം: സോളാര്‍ പാനല്‍ തട്ടിപ്പ്  കേസില്‍ പിടിയിലായ ബിജു രാധാകൃഷ്ണന്‍ പോലീസിനെതിരെ തട്ടിക്കയറി.  സരിതയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ബിജു പോലീസിനെതിരെ തട്ടിക്കയറിയത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും കുറ്റം നിഷേധിക്കുന്നതായും ബിജു പോലീസിനോട് പറഞ്ഞു.
Ads By Google

രശ്മി മരിച്ച സമയത്ത്  സരിത ബിജുവിന്റെ വീട്ടിലുണ്ടാ യിരുന്നതായും പോലീസ് അറിയിച്ചു.  രശ്മി കൊലച്ചെയ്യപ്പെട്ട സമയത്ത് ബിജുവിന്റെ അമ്മ രാജമ്മാള്‍ മാത്രമായിരുന്നു ബിജുവിന്റെ വീട്ടിലുണ്ടായിരു ന്നതെന്നും പോലീസ് അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബിജുവിന്റെ അമ്മ രാജമ്മാളിനേയും അറസ്റ്റ് ചെയ്യാന്‍  സാധ്യതയുണ്ട്.

ചോദ്യം ചെയ്യല്‍ ആരംഭിച്ചത് മുതല്‍ നിഷേധത്മക നിലപാടാണ് ബിജു രാധാകൃഷ്ണന്‍ പോലീസിനോട് സ്വീകരിച്ചത്. വ്യക്തമായ ഉത്തരങ്ങള്‍ പറയാതെ ബിജു പോലീസിനെതിരെ തട്ടിക്കയറുകയായിരുന്നു.

എ.ഡി.ജി.പി ഹേമചന്ദ്രന്‍, ക്രൈം ബ്രഞ്ച് എ.ഡി.ജി.പി വിന്‍സണ്‍ എം പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബിജുവിനെ ചോദ്യം ചെയ്തത്.

ആദ്യഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.   തിങ്കളാഴ്ച്ച കോയമ്പത്തൂരില്‍ അറസ്റ്റിലായ ബിജുവിനെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കൊല്ലത്തെ ക്രൈം ബ്രാഞ്ചിന്റെ ഓഫീസിലെത്തിച്ചത്.

ഇവിടെ നിന്നും പോലീസ് ക്ലബ്ബിലേക്ക് ബിജുവിനെ മാറ്റുകയും രാത്രി മുഴുവനും ചോദ്യം ചെയ്യുകയായിരുന്നു.

Advertisement