എഡിറ്റര്‍
എഡിറ്റര്‍
ആദ്യ ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് ബിജു രാധാകൃഷ്ണന്‍
എഡിറ്റര്‍
Tuesday 18th June 2013 12:50pm

biju

കൊല്ലം:  ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയത് താനാണെന്ന് ബിജു രാധാകൃഷ്ണന്‍ സമ്മതിച്ചു.

എ.ഡി.ജി.പി ഹേമചന്ദ്രന്‍,ക്രൈം ബ്രഞ്ച് എ.ഡി.ജി.പി വിന്‍സണ്‍ എം പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുമ്പാകെയാണ് ബിജു കുറ്റം സമ്മതിച്ചത്.

Ads By Google

ആദ്യ ഭാര്യ കൊല്ലപ്പെട്ട സമയത്ത് സരിത ബിജുവിന്റെ വീട്ടിലുണ്ടായി രുന്നതായും പോലീസ് അറിയിച്ചു. രശ്മി കൊലച്ചെയ്യപ്പെട്ട സമയത്ത് ബിജുവിന്റെ അമ്മ രാജമ്മാള്‍ മാത്രമായിരുന്നു ബിജുവിന്റെ വീട്ടിലുണ്ടായിരു ന്നതെന്നും പോലീസ് അറിയിച്ചു.  ഇതിന്റെ അടിസ്ഥാനത്തില്‍ ബിജുവിന്റെ അമ്മ രാജമ്മാളിനേയും അറസ്റ്റ് ചെയ്യാന്‍  സാധ്യതയുണ്ട്.

നേരത്തെ പോലീസ് ചോദ്യം ചെയ്യലില്‍ ബിജു രാധാകൃഷ്ണന്‍ പോലീസിനെതിരെ തട്ടിക്കയറിയിരുന്നു.  ചോദ്യം ചെയ്യല്‍ ആരംഭിച്ചത് മുതല്‍ നിഷേധത്മക നിലപാടാണ് ബിജു രാധാകൃഷ്ണന്‍ പോലീസിനോട് സ്വീകരിച്ചത്.

വ്യക്തമായ ഉത്തരങ്ങള്‍ പറയാതെ ബിജു പോലീസിനെതിരെ തട്ടിക്കയറുകയായിരുന്നു. എന്നാല്‍ ഇപ്പേള്‍ സഹകരിക്കുന്നുണ്ടെന്ന്  പോലീസ് അറിയിച്ചു. സിനിമാ-സീരിയല്‍ നടി ശാലുമേനോന്‍ തന്റെ സുഹൃത്താണെന്നും,വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും ബിജു അന്വേഷണ സംഘത്തോട് പറഞ്ഞു.

തിങ്കളാഴ്ച്ച കോയമ്പത്തൂരില്‍ അറസ്റ്റിലായ ബിജുവിനെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ്  കൊല്ലത്തെ ക്രൈം ബ്രാഞ്ചിന്റെ ഓഫീസിലെത്തിച്ചത്.
ഇവിടെ നിന്നും പോലീസ് ക്ലബ്ബിലേക്ക് ബിജുവിനെ മാറ്റുകയും രാത്രി മുഴുവനും ചോദ്യം ചെയ്യുകയായിരുന്നു.

Advertisement