എഡിറ്റര്‍
എഡിറ്റര്‍
ബിഹാറിലെ ഗാന്ധി വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നു
എഡിറ്റര്‍
Monday 22nd October 2012 11:14am

പാറ്റ്‌ന: എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ഗാന്ധിയന്‍ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ബീഹാറില്‍ ആരംഭിച്ച മഹാത്മാഗാന്ധി ബുനിയാദി വിദ്യാലയങ്ങള്‍ പരിഷ്‌ക്കരിക്കുന്നു. സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് സ്‌കൂളുകള്‍ പരിഷ്‌ക്കരിക്കുന്നത്.

Ads By Google

ബീഹാറിലെ 391 ബുനിയാദി സ്‌കൂളുകളാണ് ഉള്ളത്. ഇവയില്‍ നിന്ന് തിരഞ്ഞെടുത്ത 122 സ്‌കൂളുകളാണ് പരിഷ്‌ക്കരിക്കാന്‍ ഒരുങ്ങുന്നത്.

പഠനത്തിനൊപ്പം ഗ്രാമീണ തൊഴിലുകളായ കൃഷി, ആശാരിപ്പണി, നൂല്‍നൂല്‍പ്പ് എന്നിവയ്ക്കും തുല്യപ്രാധാന്യം നല്‍കാനാണ് ഗാന്ധിജി ആഗ്രഹിച്ചിരുന്നത്. ഇത്തരത്തിലുള്ള പഠന പാഠ്യേതര വിഷയങ്ങളാണ് ബുനിയാദി സ്‌കൂളില്‍ പഠിപ്പിച്ചിരുന്നത്.

സ്‌കൂളുകള്‍ പരിഷ്‌ക്കരിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ ഷാഹി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിലൂടെ ഭാവിയില്‍ അവര്‍ക്ക് ഒരു തൊഴില്‍ നേടുക്കൊടുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഷാഹി പറഞ്ഞു.

മുന്‍ സര്‍ക്കാരുകള്‍ ബുനിയാദി സ്‌കൂളുകളെ അവഗണിക്കുന്ന സമീപമായിരുന്നു നടത്തിയത്. സ്‌കൂളുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യ വികസനത്തിനും കഴിഞ്ഞ സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരുന്നില്ലെന്നും ഷാഹി കുറ്റപ്പെടുത്തി.

ഇത്തരത്തില്‍ അന്ന് അവഗണന നേരിട്ട സ്‌കൂളുകളുടെ ഉന്നമനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement