പെണ്‍ സുഹൃത്തിനെ കാണാനെത്തിയ 17 കാരന്റെ ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തി
national news
പെണ്‍ സുഹൃത്തിനെ കാണാനെത്തിയ 17 കാരന്റെ ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th July 2021, 1:09 pm

മുസാഫര്‍പൂര്‍: ബീഹാറില്‍ 17കാരന്റെ ജനനേന്ദ്രിയം മുറിച്ച് അടിച്ചുകൊലപ്പെടുത്തി. പെണ്‍സുഹൃത്തിനെ കാണാന്‍ വീട്ടിലെത്തിയതിനാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആണ്‍കുട്ടിയെ മര്‍ദ്ദിച്ചതും ജനനേന്ദ്രിയം മുറിച്ചതും.

ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയിലെ കാന്തി പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള രേപുര രാംപുര്‍ഷ ഗ്രാമത്തിലാണ് കുറ്റകൃത്യം നടന്നത്.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനത്തിനിരയായ സൗരഭ് കുമാര്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

ഇതിന് പിന്നാലെ സൗരഭിന്റെ ബന്ധുക്കളും മറ്റുള്ളവരും പെണ്‍കുട്ടിയുടെ വീട്ടുമുറ്റത്ത് തന്നെ മൃതദേഹം സംസ്‌കരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.


പെണ്‍സൂഹൃത്തിനെ കാണാന്‍ എത്തിയ സൗരഭിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മരത്തില്‍ കെട്ടിയിട്ട് ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

ബോധരഹിതനായ സൗരഭിനെ മുസഫര്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Bihar teen killed, private part chopped; funeral performed outside house of accused