എഡിറ്റര്‍
എഡിറ്റര്‍
‘കന്യകയെന്നാല്‍ കല്യാണം കഴിക്കാത്ത പെണ്ണ്’; ഐ.ജി.ഐ.എം.സിലെ വിവാദ ചോദ്യവലിയെ അനുകൂലിച്ച് ബീഹാര്‍ ആരോഗ്യമന്ത്രി
എഡിറ്റര്‍
Thursday 3rd August 2017 4:50pm

പാറ്റ്‌ന: ബീഹാര്‍ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ കന്യകാ വിവാദത്തിന് മറുപടിയുമായി ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ. കഴിഞ്ഞദിവസം ഏറെ വിവാദമായ സംഭവമായിരുന്നു ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികള്‍ക്ക് നല്‍കിയ ഫോറവും അതിലെ കന്യകയാണോ എന്ന ചോദ്യവും.

ഇതിനുള്ള മറുപടിയാണ് മന്ത്രി ഒരു അഭിമുഖത്തില്‍ നല്‍കിയത്. കന്യക എന്നത് കൊണ്ട് കല്ല്യാണം കഴിക്കാത്ത യുവതി എന്നാണ് ഉദ്ദേശിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.


Also Read: കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ശ്രമിച്ചു; വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സമിതി


‘കന്യക എന്നത് കൊണ്ടുദ്ദേശിച്ചത് കല്ല്യാണം കഴിക്കാത്ത പെണ്ണ് എന്ന് മാത്രമാണ്. അതില്‍ കൂടുതല്‍ അര്‍ത്ഥങ്ങളൊന്നുമില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധികൃതരുമായി സംസാരിച്ചു. 1983 മുതല്‍ എയിംസില്‍ ഉപയോഗിച്ചു വരുന്ന ഘടന പിന്തുടരുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ഫോറത്തിലെ വിവാദപരമായ ചോദ്യങ്ങള്‍ ഒരാള്‍ ജോലിയിലിരിക്കെ മരിച്ചാല്‍ ആ ജോലി ആര്‍ക്ക് ലഭിക്കണം എന്ന് തീരുമാനിക്കുള്ളതാണ്.’

കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമപ്രകാരം അയാളുമായി അടുപ്പമുള്ള ആര്‍ക്കും ആ ജോലി ലഭിക്കാം. ഈ സംഭവത്തെ ഇത്ര വലുതാക്കേണ്ടതില്ല. മന്ത്രി പറഞ്ഞു. കന്യകയാണൊ എന്ന ചോദ്യത്തിന് പുറമേ എത്ര ഭാര്യമാരുണ്ട്, കല്ല്യാണം കഴിച്ചിട്ടുണ്ടോ, വിധവയണോ തുടങ്ങിയ ചോദ്യങ്ങളും ഫോറത്തിലുണ്ടായിരുന്നു.

Advertisement