ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National Politics
ബീഹാറില്‍ നിന്നും ഇത്തവണ ലഭിച്ചത് സിംപതി വോട്ടുകള്‍; ജനവിധി അംഗീകരിക്കുന്നെന്ന് ബി.ജെ.പി ബീഹാര്‍ പ്രസിഡന്റ്
ന്യൂസ് ഡെസ്‌ക്
Wednesday 14th March 2018 5:30pm

ന്യൂദല്‍ഹി: ബീഹാറില്‍ നിന്നും ഇത്തവണ ബി.ജെ.പി ലഭിച്ചത് സിംപതി വോട്ടുകള്‍ മാത്രമാണെന്ന് ബി.ജെ.പി ബീഹാര്‍ പ്രസിഡന്റ് നിത്യാനന്ദ് റായ്.

തങ്ങളെ പിന്തുണച്ച എല്ലാ ജനങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായും ജനവിധി അംഗീകരിക്കുന്നെന്നും നിത്യാനന്ദ റായ് പറഞ്ഞു. ദല്‍ഹിയില്‍ എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടേയും നേതൃത്വത്തില്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Dont Miss ബി.ജെ.പിയോടുള്ള ജനങ്ങളുടെ രോഷമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്; യു.പിയില്‍ എന്തുവിലകൊടുത്തും പാര്‍ട്ടിയെ പുനര്‍നിര്‍മിക്കുമെന്നും രാഹുല്‍


അതേസമയം ബി.ജെ.പിക്കാരോടുള്ള രോഷമാണ് ബി.ജെ.പിക്കാരല്ലാത്തവര്‍ക്ക് വോട്ട് ചെയ്ത് അവരെ വിജയിപ്പിക്കാനുള്ള ജനങ്ങളുടെ വികാരത്തിന് പിറകിലെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം, യു.പിയില്‍ പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍ അത് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം ബീഹാറിലെ ആര്‍.ജെ.ഡിയുടെ വിജയത്തിന് പിന്നില്‍ ജനങ്ങള്‍ മാത്രമാണെന്നും പാര്‍ട്ടിയോടുള്ള ജനങ്ങളുടെ അടങ്ങാത്ത ആവേശമാണ് തങ്ങളെ വിജയത്തിലെത്തിച്ചതെന്നും ആര്‍ജെ.ഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു.

Advertisement