എഡിറ്റര്‍
എഡിറ്റര്‍
അതിഥികള്‍ക്ക് സദ്യയ്ക്ക് പകരം പ്രസാദം; ആര്‍ഭാടങ്ങളില്ലാതെ മന്ത്രിപുത്രന് വിവാഹം
എഡിറ്റര്‍
Sunday 19th November 2017 3:10pm


പാറ്റ്ന: വിവാഹങ്ങള്‍ ആഘോഷമാക്കുന്നതിനെതിരെ സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ഡിസംബര്‍ 3 ന് നടക്കാനിരിക്കുന്ന മകന്‍ ഉത്കര്‍ഷ് മോദിയുടെ വിവാഹമാണ് സമൂഹത്തിന് മാതൃകയാകുന്ന രീതിയിലാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമാക്കിയുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ഉത്കര്‍ഷ് മോദി.


Also Read: ‘അസത്യത്തിന്റെ പക്ഷം അഥവാ ആര്‍.എസ്.എസ് ‘ഭൂമി”; മേയറെ അക്രമിച്ച വാര്‍ത്ത മാതൃഭൂമി വളച്ചൊടിച്ചെന്ന് എം.വി ജയരാജന്‍


പാറ്റ്നയിലെ രാജേന്ദ്രനഗറിലെ ശാഖാ മൈതാനില്‍ വച്ചാണ് വിവാഹം. വിവാഹ ക്ഷണകത്താണ് ഈ മാതൃകവിവാഹത്തിന്റെ മറ്റൊരു പ്രത്യേകത. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന തരത്തിലാണ് വിവാഹ കത്തുകള്‍ ഒരുക്കിയിരിക്കുന്നത്.

അതിഥികളെ വാട്ട്സ് ആപ്പ്, ഇമെയില്‍ സന്ദേശങ്ങളിലുടെയാണ് ക്ഷണിച്ചിരിക്കുന്നത്. എകദേശം 1500 പേരെ ക്ഷണിച്ചിരിക്കുന്ന വിവാഹത്തിന്, പ്രത്യേകം വിവാഹ സല്‍ക്കാരങ്ങളോ, വി.ഐ.പി. പരിഗണനകളോ ഉണ്ടായിരിക്കുന്നതല്ല. വിവാഹം ലളിതവും സ്ത്രീധനരഹിതവുമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.


Dont Miss: ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ മുഖ്യമന്ത്രിക്ക് കുമരകം പഞ്ചായത്തു പ്രസിഡന്റിന്റെ പരാതി


വിവാഹ സല്‍ക്കാരത്തില്‍ ആഘോഷങ്ങളോ, നൃത്തം, ബാന്റ്, തുടങ്ങിയവയൊന്നും തന്നെ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുടാതെ അതിഥികള്‍ക്ക് അമ്പലത്തിലെ പ്രസാദം ആയിരിക്കും നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറില്‍ ബീഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ വിവാഹ ആര്‍ഭാടങ്ങള്‍ക്കും, സ്ത്രീധന നിരോധനത്തിനുമെതിരെ പ്രചാരണം നടത്തിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഉപമുഖ്യമന്ത്രിയുടെ ഈ തീരുമാനം.

Advertisement