എഡിറ്റര്‍
എഡിറ്റര്‍
ബീഹാറില്‍ വീണ്ടും കോപ്പിയടി; പുസ്തകം തുറന്ന് ഒരുമിച്ചിരുന്ന് പരീക്ഷ എഴുതുന്ന ചിത്രം വൈറലാകുന്നു.
എഡിറ്റര്‍
Saturday 2nd September 2017 6:15pm


പാറ്റ്‌ന: ബീഹാറിലെ വിദ്യാര്‍ത്ഥികളുടെ കോപ്പിയടി ഇടക്കാലത്ത് പുറത്ത് വന്നിരുന്നു. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ ബന്ധുക്കളും സുഹൃത്തുക്കളും ചെര്‍ന്ന് സഹായിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും ഏറേ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഇപ്പോളിതാ അന്നത്തെ കോപ്പിയടിയേക്കാള്‍ വലിയ കോപ്പിയടി പുറത്ത് വന്നിരിക്കുകയാണ്. ബീഹാറിലെ അറയിലെ വീര്‍ കുമാര്‍ സിംഗ് സര്‍വകലാശാലയിലെ കോളെജിലെ വിദ്യാര്‍ത്ഥികള്‍ വരാന്തയുടെ തറയിലിരുന്ന് പുസ്തകം നോക്കി പരീക്ഷയെഴുതുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മഹാരാജ് കോളേജ്, പൈഹരി മഹാരാജ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. സംഭവം വിവാദമായതോടെ സര്‍വകലാശാലയിലെ ഫിസിക്സ് പരീക്ഷ, പരീക്ഷാ കണ്‍ട്രോളര്‍ സഞ്ജയ് കുമാര്‍ തൃപാഠി റദ്ദാക്കി.

 


‘തള്ളുമായി മോദിപ്പട’; നോട്ടു നിരോധനം വിജയമായിരുന്നെന്ന ഷാഷ്ടാഗുമായി ട്വിറ്ററില്‍ കേന്ദ്ര മന്ത്രിമാര്‍


റദ്ദാക്കിയ പരീക്ഷ ഈ മാസം 20 ന് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. വി.കെ.എസ്.യു വൈസ്ചാന്‍സലര്‍ സെയിദ് മുംതാസുദ്ദീനോടും കോളേജുകളില്‍ പരീക്ഷാ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകരോടും വിശദീകരണവും അദ്ദേഹം ആരാഞ്ഞു.
അതേസമയം 2300 പേര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുന്ന കോളേജില്‍ 4400 പേരെ സര്‍വകലാശാല അയച്ചതാണ് പ്രശനങ്ങള്‍ക്ക് കാരണമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പരംഹന്‍ഷ് തിവാരി ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് പരീക്ഷ എഴുതാനുള്ള സൗകര്യത്തിനായി വരാന്തയിലേക്ക് കുട്ടികളെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisement