ബിഗ് ബോസ് താരമായ യുവ നടനെതിരെ ലൈംഗികാരോപണം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികച്ചുവയുള്ള ചാറ്റിംഗും ചിത്രങ്ങള്‍ ആവശ്യപ്പെടലും
online sexual harassment
ബിഗ് ബോസ് താരമായ യുവ നടനെതിരെ ലൈംഗികാരോപണം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികച്ചുവയുള്ള ചാറ്റിംഗും ചിത്രങ്ങള്‍ ആവശ്യപ്പെടലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th April 2021, 8:21 pm

ചെന്നൈ: തമിഴ് ബിഗ് ബോസിലൂടെ സുപരിചിതനായ യുവ നടന്‍ ഡാനിയേല്‍ ആനി പോപ്പിനെതിരെ ലൈംഗികാരോപണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ലൈംഗികച്ചുവയുള്ള മെസേജുകള്‍ അയക്കുകയും അവരുടെ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നുമാണ് ഡാനിയേലിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്.

ഇന്‍സ്റ്റഗ്രാമിലെ ചില പ്രൊഫൈലുകളില്‍ നിന്നാണ് ഡാനിയേല്‍ പെണ്‍കുട്ടിയോട് മോശമായി സംസാരിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നത്. നിരവധി പേര്‍ ഈ പോസ്റ്റില്‍ പ്രതികരണവുമായി വന്നതോടെ വിഷയം ചര്‍ച്ചയാവുകയായിരുന്നു.


ഇതിന് പിന്നാലെ ജേസണ്‍ സാമുവല്‍ എന്നയാള്‍ ഡാനിയേലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. നിരവധി പേരോട് ഡാനിയേല്‍ ഇത്തരത്തില്‍ പെരുമാറുന്നുണ്ടെന്നും ഇത് ഓണ്‍ലൈനില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും ജേസണ്‍ പറഞ്ഞു.

ഡാനിയേലില്‍ നിന്നും ദുരനുഭവങ്ങളുണ്ടായ നിരവധി പേരോട് താന്‍ സംസാരിച്ചിട്ടുണ്ടെന്ന് ജേസണ്‍ പറഞ്ഞു. ഡാനിയേല്‍ മറ്റു പലരുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഇയാള്‍ തന്റെ വീഡിയോയില്‍ പങ്കുവെയ്ക്കുന്നുണ്ട്.


ഗായിക ചിന്മയി പ്രസാദ് അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങളോട് ഡാനിയേല്‍ ആനി പോപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.