'1000 കോടിയുടെ സിനിമകളും സെൻസർഷിപ്പും നിരോധിക്കണം': അടൂർ ഗോപാലകൃഷ്ണൻ
Entertainment
'1000 കോടിയുടെ സിനിമകളും സെൻസർഷിപ്പും നിരോധിക്കണം': അടൂർ ഗോപാലകൃഷ്ണൻ
ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 2:43 pm

ചങ്ങനാശ്ശേരി: ആയിരം കോടിയുടെ സിനിമകള്‍ അനാവശ്യമാണെന്നും അത്തരത്തിലുള്ള സിനിമകൾ നിരോധിക്കേണ്ടതാണെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമയിലെ സെൻസർഷിപ്പും നിരോധിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാണിജ്യ സിനിമകൾക്ക് വേണ്ടിയാണ് സെൻസർഷിപ്പ് നിലനിൽക്കുന്നത്. അദ്ദേഹം പറഞ്ഞു.

Also Read പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം: ഷെഫീഖ് അല്‍ ഖാസിമിയ്‌ക്കെതിരെ പോക്‌സോ കേസ്

അന്തരിച്ച ചലച്ചിത്രകാരനും സെയിന്റ്​ ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ സ്ഥാപക പ്രിന്‍സിപ്പലുമായ പ്രൊഫസ്സർ ജോണ്‍ ശങ്കരമംഗലത്തി​ന്റെ ഓർമ്മ പുതുക്കാനായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുലിമുരുകന്‍ പോലെയുള്ള ചിത്രങ്ങൾ എടുക്കുന്നവർക്ക് യാതൊരു പ്രശ്നവുമില്ലെന്നും സാധാരണ കുറഞ്ഞ ബജറ്റിൽ ചിത്രങ്ങൾ നിർമ്മിക്കുന്നവർക്കാണ് പ്രശ്നങ്ങളുണ്ടാവുന്നതെന്ന് അടൂർ അഭിപ്രായപ്പെട്ടു.

Also Read പി.എം നരേന്ദ്രമോദി മുതല്‍ മോഹന്‍ലാലിന്റെ ലൂസിഫര്‍ വരെ; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനൊരുങ്ങി സിനിമകളും

“സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് സെന്‍സര്‍ഷിപ്പ് ബാധിക്കുന്നത്. ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവര്‍ “പുലിമുരുകന്‍” എന്ന, പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എങ്ങനെയെന്ന് മനസിലാകുന്നില്ല.” ഇതില്‍ സാമ്പത്തിക തിരിമറി നടന്നിരിക്കാൻ സാധ്യതയുണ്ടെന്നും അടൂർ ഗോപാലകൃഷ്ണൻ ആരോപിച്ചു. ചിലവഴിക്കുന്ന പണത്തിന്റെ മേന്മ ഒരു ചിത്രത്തിനും ഉണ്ടാവാറില്ലെന്നും അടൂർ പറഞ്ഞു.