എഡിറ്റര്‍
എഡിറ്റര്‍
‘വിശ്വസിക്കാന്‍ കഴിയാതെ ഞാനെന്റെ ബാറ്റിലേക്ക് നോക്കി’; തന്റെ അടിയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നിലത്തു വീണ നിമിഷത്തെ കുറിച്ച് ഭുവനേശ്വര്‍ മനസു തുറക്കുന്നു
എഡിറ്റര്‍
Friday 22nd September 2017 9:44pm

കൊല്‍ക്കത്ത: ഓസീസിനെതിരായ രണ്ടാം ഏകദിനത്തിലെ ഇന്ത്യന്‍ വിജയത്തിന്റെ ശില്‍പ്പികളിലൊരാളായിരുന്നു പേസര്‍ ഭുവനേശ്വര്‍ കുമാര്‍. രണ്ട് ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാരെ ആദ്യ സ്‌പെല്ലില്‍ തന്നെ പുറത്താക്കി ടീമിന് മുന്‍തൂക്കം നല്‍കിയത് ഭുവിയായിരുന്നു.

മത്സരത്തിന്റെ ഒരുഘട്ടത്തില്‍ ആരാധകരേയും താരങ്ങളേയുമെല്ലാം ഞെട്ടിച്ച സംഭവം ഗ്രൗണ്ടില്‍ അരങ്ങേറിയപ്പോള്‍ അതിന്റെ കാരണക്കാരനായത് ഭുവിയായിരുന്നു. ഭുവിയുടെ ഷോട്ട് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുഖത്ത് കൊള്ളുകയായിരുന്നു. ഇതോടെ പാണ്ഡ്യ നിലത്തു വീഴുകയും ചെയ്തു.


Also Read:  ‘നിനക്കൊന്നുമറിയില്ല, കാരണം നീ കുട്ടിയാണ്’; എപ്പോള്‍ വേണമെങ്കിലും ഡേവിഡ് വാര്‍ണറെ പുറത്താക്കാന്‍ പറ്റുമെന്ന് കുല്‍ദീപ്; തകര്‍പ്പന്‍ മറുപടിയുമായി വാര്‍ണര്‍


നിലത്തു വീണ പാണ്ഡ്യയ്ക്കരികിലേക്ക് ഭുവിയും ഓസീസ് താരങ്ങളുമെല്ലാം ഓടിയെത്തുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കുറച്ച് നേരത്തേക്ക് ആര്‍ക്കും മനസിലായിരുന്നില്ല. ഫില്‍ ഹ്യൂസിന്റെ ഓര്‍മ്മകളായിരുന്നു അപ്പോള്‍ എല്ലാവരുടേയും മനസിലൂടെ കടന്നു പോയത്. ആ നിമിഷത്തെ കുറിച്ച് ഭുവി പറയുന്നതിങ്ങനെ

‘ എന്റെ ഷോട്ടിന് അത്ര പവറുണ്ടായിരുന്നോ എന്നറിയാന്‍ എന്റെ പരിശോധിക്കുകയായിരുന്നു ഞാന്‍ ചെയ്തത്. അവന് പന്ത് കൊണ്ടപ്പോള്‍ ഞങ്ങളെല്ലാം ഭയന്നു. ഗുരുതരമായ പരിക്കേറ്റെന്ന് തോന്നി. ഭാഗ്യത്തിന് അവനൊന്നും പറ്റിയില്ല. വേഗം തന്നെ പൂര്‍വ്വ സ്ഥിതിയിലെത്തുകയും പാര്‍ട്ട്ണര്‍ഷിപ്പ് ബില്‍ഡ് ചെയ്യുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തുടങ്ങുകയും ചെയ്തു.’

Advertisement