എഡിറ്റര്‍
എഡിറ്റര്‍
ശ്രീലങ്കയ്‌ക്കെതിരായ അടുത്ത ടെസ്റ്റില്‍ ഭുവിയും ധവാനുമില്ല
എഡിറ്റര്‍
Tuesday 21st November 2017 12:06pm

 

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്തി. മികച്ച ഫോമില്‍ പന്തെറിയുന്ന ഭുവനേശ്വര്‍ കുമാറും ശിഖര്‍ ധവാനും അടുത്ത ടെസ്റ്റില്‍ കളിക്കില്ല.

ഭുവി മൂന്നാം ടെസ്റ്റിലും ടീമിലുണ്ടാവില്ല. വിവാഹം പ്രമാണിച്ചാണ് ഭുവി ടീമില്‍ നിന്ന് അവധിയെടുത്തത്. നവംബര്‍ 23നാണ് ഭുവനേശ്വര്‍ കുമാറിന്റെ വിവാഹം.


Also Read: ‘ദീപികയുടെ തല സംരക്ഷിക്കണം’; പത്മാവതിയ്ക്ക് പിന്തുണയുമായി കമല്‍ഹാസന്‍


ഭുവനേശ്വര്‍ കുമാറിന് പകരം ഔള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ധവാന് പകരം മുരളി വിജയ് ആയിരിക്കും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. തമിഴ് നാട് താരമായ വിജയ് ശങ്കറിന് ആദ്യ ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല. ടീമിലുള്ള ഇശാന്ത് ശര്‍മ്മയായിരിക്കും ഭുവിയുടെ പകരക്കാരന്‍.

ഇന്ത്യന്‍ എ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് വിജയ് ശങ്കറിന് തുണയായത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനും സണ്‍ റൈസേഴ്സ് ഹൈദരാബാദിനും വേണ്ടി ഈ ഇരുപത്തിയാറുകാരന്‍ കളിച്ചിട്ടുണ്ട്.

നവംബര്‍ 24 മുതല്‍ നാഗ്പൂരിലാണ് രണ്ടാം ടെസ്റ്റ്.

Advertisement